പഴയ ഫോണുകൾ നൽകി പുതിയത് സ്വന്തമാക്കാം; ട്രേഡ്-ഇൻ പദ്ധതിയുമായി എസ്.ടി.സി ബഹ്‌റൈൻ
മനാമ: ബഹ്‌റൈനിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എസ്.ടി.സി ബഹ്‌റൈൻ ഉപഭോക്താക്കൾക്കായി പുതിയ മൾട്ടി-ബ്രാൻഡ് സ്മാർട്ട്‌ഫോൺ ട്രേഡ്-ഇൻ ഓഫർ പ്രഖ്യാപിച്ചു. പഴയ ഫോണുകൾ നൽകി പുതിയ സ്മാർട്ട്‌ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈ പദ്ധതിയിലൂടെ 335 ബഹ്‌റൈനി ദീനാർ വരെ ലാഭിക്കാൻ അവസരമുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച സേവനവും സാങ്കേതിക സൗകര്യങ്ങളും നൽകുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
ആപ്പിൾ, സാംസങ്, ഹുവാവേ, ഗൂഗിൾ, വൺപ്ലസ്, ഷവോമി, ഒപ്പോ, റിയൽമി ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ വിവിധ ഹാൻഡ്‌സെറ്റുകൾക്ക് ഈ ഓഫർ ലഭ്യമാണ്. പുതിയ ഫോൺ വാങ്ങുമ്പോൾ പഴയ ഫോണിലെ വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും സെറ്റിംഗ്സുകളും സുരക്ഷിതമായി പുതിയ ഫോണിലേക്ക് മാറ്റുന്നതിനായി 7 ദിവസത്തെ സാവകാശവും എസ്.ടി.സി നൽകുന്നുണ്ട്.
ലഭിക്കുന്ന ട്രേഡ്-ഇൻ വൗച്ചറുകൾ വിവിധ രീതികളിൽ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. പുതിയ ഫോണിന്റെ പ്രതിമാസ ഇൻസ്റ്റാൾമെന്റുകൾ കുറയ്ക്കാനും, നിലവിലെ സബ്‌സ്‌ക്രിപ്‌ഷൻ ബില്ലുകൾ അടയ്ക്കാനും, ഫോൺ ഇൻഷുറൻസ് അല്ലെങ്കിൽ ആക്സസറികൾ വാങ്ങാനും ഈ തുക ഉപയോഗിക്കാം. കൂടാതെ ഭാവിയിലെ ഫോൺ വാങ്ങലുകൾക്കായി വൗച്ചർ മാറ്റിവെക്കാനും അവസരമുണ്ട്.
ഉപഭോക്താക്കൾക്ക് അടുത്തുള്ള എസ്.ടി.സി സ്റ്റോറുകൾ സന്ദർശിച്ച് പഴയ ഫോണിന്റെ മൂല്യം തൽക്ഷണം നിർണ്ണയിക്കാവുന്നതാണ്. തുടർന്ന് അനുയോജ്യമായ ഓഫർ തിരഞ്ഞെടുത്ത് പുതിയ ഫോൺ അന്നുതന്നെ സ്വന്തമാക്കാനും, വിവരങ്ങൾ മാറ്റിയ ശേഷം 7 ദിവസത്തിനകം പഴയ ഫോൺ തിരികെ നൽകാനും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.