ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഒാണം ആഘോഷിച്ചു

മനാമ: ബഹ്​റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഓണം, ചതയ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.

പ്രശ്​സത സംവിധായകൻ സത്യൻ അന്തിക്കാട് ഉദ്ഘാടനം ചെയ്​തു. ഗുരുജയന്തി ദിനത്തിൽ സച്ചിദാനന്ദ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണവും തുടർന്ന് പ്രത്യേക ചതയദിന പ്രാർഥനയും പൂജയും നടന്നു.

ആഗസ്​റ്റ്​ 26ന്​ എസ്.എൻ.സി.എസി​െൻറ വിവിധ കുടുംബ യൂനിറ്റുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സമാപന സമ്മേളനം കേരള കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്​തു. ആക്​ടിങ്​ `ചെയർമാൻ പവിത്രൻ പൂക്കോട്ടി അധ്യക്ഷത വഹിച്ചു. ജയകുമാർ ശ്രീധരൻ ചതയദിനാശംസകൾ നേർന്നു.

അസി. ജനറൽ സെക്രട്ടറി പ്രസാദ് വാസു, കൾച്ചറൽ സെക്രട്ടറി ഷിബു രാഘവൻ, ആഘോഷ കമ്മിറ്റി ജോ. കൺവീനർമാരായ ഓമനക്കുട്ടൻ, സിനി അമ്പിളി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും ജനറൽ കൺവീനർ ലെനിൻ രാജ് നന്ദിയും പറഞ്ഞു.

ആഘോഷങ്ങൾക്ക് ബോർഡ് മെംബർമാരായ പ്രദീപ്‌ ദിവാകരൻ, ജീമോൻ. പി.കൃഷ്ണൻകുട്ടി, ഷൈജു, ഗോപകുമാർ, ജയമോഹൻ, ഇ​േൻറണൽ ഓഡിറ്റർ ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Sreenarayana Cultural Society celebrated Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT