Posted On
date_range Updated On
date_range ശ്രീജിത്തിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മനാമ: കഴിഞ്ഞ ദിവസം ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ മാവേലിക്കര കുന്നം സ്വദേശി ശ്രീജിത്തിന്‍റെ (40) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ, ബന്ധപ്പെട്ട കമ്പനിയുടെ സഹകരണത്തോടെ ചൊവ്വാഴ്ച പുലർച്ചെ 02.40ന് കൊച്ചിയിൽ എത്തുന്ന മൃതദേഹം തുടർന്ന് നാട്ടിലെത്തിക്കും. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും. പ്രവാസി ലീഗൽ സെൽ ഭാഗത്ത് നിന്ന് നോർക്ക ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭാര്യ: രമ്യ ശ്രീജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.