?????????? ????????? ????????????, ?????????? ???????? ???????????? ???????????? ????????? ?????? ?????? ???????? ???????????????? ?????? ?????? ???????? ???????????? 2016? ??????????? ??????????? ??????????????????????? ????????????????

യൂത്ത് ഇന്ത്യ ‘പ്രവാസി സ്പോര്‍ട്സ് 2016’ മൂന്ന് ദിവസങ്ങളില്‍;  സമാപന ദിനം ദേശീയ ദിന ഘോഷയാത്രയും

മനാമ: ‘കായികക്ഷമത മനുഷ്യ നന്‍മക്ക്’ എന്ന സന്ദേശത്തില്‍ ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍, കാപിറ്റല്‍ ചാരിറ്റി അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ച് യൂത്ത് ഇന്ത്യ ബഹ്റൈന്‍ സംഘടിപ്പിക്കുന്ന നാലാമത് കായിക മേള ‘യൂത്ത് ഇന്ത്യ ഫുഡ് സിറ്റി, പ്രവാസി സ്പോര്‍ട്സ് 2016’ മൂന്ന് ദിവസങ്ങളിലായി നടക്കും. ഗെയിംസ്, അത്ലറ്റിക്സ് മത്സരങ്ങള്‍ ഡിസംബര്‍ രണ്ട്, ഒമ്പത്, 16 തീയതികളിലായി സിഞ്ച് അല്‍ അഹ്ലി ക്ളബ്, മുഹറഖ് അല്‍ ഇസ്ലാഹ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവാസി സ്പോര്‍ട്സിന്‍െറ അവസാന ദിനമായ ഡിസംബര്‍ 16ന് ദേശീയ ദിനാഘോഷവും ഘോഷയാത്രയും നടക്കും.  കുട്ടികള്‍ക്കും 40 വയസ്സിന് മുകളിലുള്ളവര്‍ക്കുമായി പ്രത്യേകം മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. 
ഗെയിംസ് ഇനങ്ങള്‍ ഡിസംബര്‍ രണ്ടിന്  അല്‍ അഹ്ലി ക്ളബില്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍േറാടെയാണ് ആരംഭിക്കുക.  രജിസ്റ്റര്‍ ചെയ്ത 16 ടീമുകളാണ് പങ്കെടുക്കുക.  ഡിസംബര്‍ ഒമ്പതിന്  മുഹറഖ് അല്‍ ഇസ്ലാഹ് ഗ്രൗണ്ടില്‍ നടക്കുന്ന വോളിബാള്‍ മത്സരത്തില്‍ എട്ട് ടീമുകള്‍ മാറ്റുരക്കും.  
മേളയുടെ ഗ്രാന്‍ഡ് ഫിനാലെ ബഹ്റൈന്‍ ദേശീയ ദിനമായ ഡിസംബര്‍ 16ന് സിഞ്ചിലെ അല്‍ അഹ്ലി ക്ളബ് ഗ്രൗണ്ടില്‍ രാവിലെ എട്ടിന് ആരംഭിക്കും. 21 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്കുള്ള വ്യക്തിഗത ഇനങ്ങള്‍ അന്നായിരിക്കും നടക്കുക. 100 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജംപ്,  ഷോട്ട് പുട്ട്, ബാള്‍ ബാസ്ക്കറ്റിംഗ്, ക്രിക്കറ്റ് ബൗളിംഗ് എന്നിവയാണ് വ്യക്തിഗതമല്‍സര ഇനങ്ങള്‍. കാണികളിലും പങ്കെടുക്കുന്നവരിയും ഒരു പോലെ ആവേശം നിറക്കുന്ന വടംവലി മത്സരവും 16നാണ് നടക്കുക. 
ടീമിന്‍െറ ഭാരം കണക്കാക്കി ആദ്യമായാണ് ബഹ്റൈനില്‍ വടംവലി മത്സരം നടത്തുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ഏഴ് പേര് അടങ്ങിയ ടീമിന് 550 കിലോ ഭാരമാണ് അംഗീകരിച്ചിട്ടുള്ളത്. എട്ട് ടീമുകളാണ് വടംവലി മത്സരത്തില്‍ പങ്കെടുക്കുക.  ഗെയിംസ് ഇനമായ പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരവും 16ന് നടക്കും. വിജയികള്‍ക്ക് ആകര്‍ഷക സമ്മാനങ്ങളും കാഷ് അവാര്‍ഡും നല്‍കും. മുന്‍കാലങ്ങളിലെ ആവശ്യപ്രകാരമാണ് 40 വയസ്സിനു മുകളിലുള്ളവര്‍ക്കായി പ്രത്യേക മത്സരങ്ങള്‍ നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.  
ഗ്രാന്‍ഡ് ഫിനാലെ ദിനത്തില്‍ ബഹ്റൈന്‍ ദേശീയ ദിനാഘോഷ റാലിയോടുകൂടിയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ബാന്‍റ് വാദ്യം, മറ്റ് നാടന്‍ കലാരൂപങ്ങള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച് മല്‍സരാര്‍ഥികളും സംഘാടകരും അണിനിരക്കുന്ന വര്‍ണാഭമായ റാലി ഇതിലെ മുഖ്യ ആകര്‍ഷണമായിരിക്കും. റാലിയില്‍ പങ്കെടുക്കാനും മല്‍സരങ്ങള്‍ വീക്ഷിക്കാനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. 
ബഹ്റൈനിലെ പ്രമുഖ വ്യക്തികളൂം സ്പോണ്‍സര്‍മാരും കമ്പനി പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങിലും സമ്മാനദാനച്ചടങ്ങിലും സംബന്ധിക്കും. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വിവിധ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കുന്നതിന് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. മത്സരങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ 33337220, 35598694, 36710698 നമ്പറുകളില്‍ ബന്ധപ്പെടണം. 
വാര്‍ത്താസമ്മേളനത്തില്‍ യൂത്ത് ഇന്ത്യ രക്ഷാധികാരി ജമാല്‍ നദ്വി, പ്രസിഡന്‍റ് ബിന്‍ഷാദ് പിണങ്ങോട്, പ്രവാസി സ്പോര്‍ട്സ് ജനറല്‍ കണ്‍വീനര്‍ വി.കെ അനീസ്,  ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫ, ഫ്രന്‍റ്സ് നേതാക്കളായ എം.എം സുബൈര്‍, സഈദ് റമദാന്‍ നദ്വി, കണ്‍വീനര്‍മാരായ എം.ബദറുദ്ദീന്‍, പി.വി.ശുഹൈബ് എന്നിവര്‍ പങ്കെടുത്തു.  
Tags:    
News Summary - Sports Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.