രാജ്യം ആവേശത്തോടെ കായികദിനം ആഘോഷിച്ചു

മനാമ: രാജ്യം ആവേ​ശത്തോടെ രണ്ടാമത്​ കായിക ദിനം കൊണ്ടാടി. ഗവൺമ​​െൻറ്​, സ്വകാര്യ മേഖലയിലെ ജീവനക്കാർ, സ്​കൂൾ വിദ്യാർഥികൾ, കലാലയങ്ങൾ, വിവിധ മന്ത്രാലയങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ കായിക മത്​സരങ്ങളും വിവിധ പരിപാടികളും നടന്നു. യുവതി-യുവാക്കളും വളരെയധികം ഉത്​സാഹ
ത്തോടെയാണ്​ പരിപാടികളിൽ പങ്കാളികളായത്​. യുവജന, കായിക മന്ത്രാലയത്തി​​​െൻറ നേതൃത്വത്തിൽ കായിക ദിനത്തി​​​െൻറ ഭാഗമായി നടന്ന കൂട്ടനടത്തത്തിൽ മന്ത്രി ഹെഷാം മുഹമ്മദ്​ അൽ ജൗവ്​ദർ പ​െങ്കടുത്തു. ബഹ്​റൈൻ ഒളിമ്പിക്​ കമ്മിറ്റി സെക്രട്ടറി ജനറൽ അബ്​ദുറഹുമാൻ സാദിഖ്​ അഷ്​കർ, മറ്റ്​ നിരവധി പ്രമുഖർ എന്നിവരും പരിപാടികളിൽ സംബന്​ധിച്ചു. 

ഹൗസിംങ്​ മന്ത്രാലയത്തിൽ നടന്ന കായികദിന ആഘോഷത്തിൽ നിരവധിപേർ സംബന്​ധിച്ചു.  മന്ത്രി ബസ്സീം ബിൻ യാക്കൂബ്​ അൽ ഹമ്മർ, അണ്ടർസെക്രട്ടറി ശൈഖ്​ അബ്​ദുല്ല ബിൻ അഹ്​മദ്​ ആൽ ഖലീഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം. വിവിധ കായിക പരിപാടികളും മത്​സരങ്ങളും നടത്തി. തൊഴിൽ വകുപ്പ്​ മന്ത്രാലയവും വിവിധ പരിപാടികൾ നടത്തി. കായിക ബോധവത്​ക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ബഹ്​റൈൻ എംബസികൾ കേന്ദ്രീകരിച്ചും ആഘോഷം നടന്നു. വൈദ്യുതി^ജല വകുപ്പ്​ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ കായിക ദിനം സമുചിതമായി ആഘോഷിച്ചു. 

പരിപാടികൾക്ക്​ വൈദ്യുതി^ജല വകുപ്പ്​ ​ഡോ.അബ്​ദുറഹുമാൻ ബിൻ അലി മിർസ നേതൃത്വം നൽകി. റോയൽ ഗാർഡി​​​െൻറ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ റോയൽ ഗാർഡ്​ കമാൻറർ ബ്രിഗേഡിയർ ശൈഖ്​ നാസ്സർ ബിൻ ഹമദ്​ ആൽ ഖലീഫ പ​െങ്കടുത്തു. റോയൽ ഗാർഡ്​സ്​ സ്​പെഷ്യൽ ഫോഴ്​സ്​ മേജർ ശൈഖ്​ ഖാലിദ്​ ബിൻ ഹമദ്​ ആൽ ഖലീഫ, ക്യാപ്​ടൻ ശൈഖ്​ മുഹമ്മദ്​ ബിൻ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ എന്നിവരും പ​െങ്കടുത്തു. ഇൗജിപ്​ത്​ , യു.എസ്​, തുടങ്ങിയ രാജ്യങ്ങളിലെ ബഹ്​റൈൻ എംബസികളിലും വിപുലമായ ആഘോഷങ്ങൾ നടത്തിയിരുന്നു. ബഹ്​റൈൻ ദേശീയ പതാക ഉയർത്തിപ്പിടിച്ചും വിവിധ കായിക മത്​സരങ്ങൾ സംഘടിപ്പിച്ചുമാണ്​ ആഹ്ലാദത്തിൽ ഇവരും ഭാഗമായത്​.

Tags:    
News Summary - sports day-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.