വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ പ്ര​ത്യേ​ക ന​ട​പ്പാ​ത ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

മ​നാ​മ: വാ​ട്ട​ർ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ ശാ​രീ​രി​ക പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക ന​ട​പ്പാ​ത ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ൽ ബി​ലാ​ദ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ഇ​ൻ​വെ​സ്റ്റി​ങ്​ ക​മ്പ​നി ബ​ഹ്​​റൈ​ൻ മോ​ട്ടി​വേ​​റ്റേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡി​സ​ബ്​​ലി​റ്റീ​സു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി കാ​പി​റ്റ​ൽ ഗ​വ​ർ​ണ​​ർ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഉ​യ​ർ​ന്ന മാ​ന​സി​ക ശ​ക്​​തി​യു​ള്ള​വ​രെ​ന്ന നി​ല​ക്ക്​ ശാ​രീ​രി​ക പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ലൂ​ടെ ക​ഴി​യു​മെ​ന്ന്​ ഉ​ദ്​​ഘാ​ട​നം ​ചെ​യ്​​തു​കൊ​ണ്ട്​ ഗ​വ​ർ​ണ​ർ വ്യ​ക്​​ത​മാ​ക്കി. ‘ഹെ​ൽ​ത്​​ഫു​ൾ കാ​പി​റ്റ​ൽ’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ച​വ​ർ​ക്ക്​ അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ച​ത്​ നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Special walkway inaugurated in Water Garden City

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.