അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ നവകേരള സംഘടിപ്പിച്ച സ്നേഹസ്പർശം 2 കെ 23 പരിപാടി

സ്നേഹസ്പർശം 2കെ23 നടന്നു

മനാമ: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ നവകേരള എി.എം.സിയുമായിസഹകരിച്ച് നടത്തിയ സ്നേഹസ്പർശം 2 കെ23 പരിപാടി മുൻ മന്ത്രി ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്തു .മലയാളിനഴ്സുമാർ കേരളത്തിന്റെ അംബാസിഡർമാരാണെന്നും ഫ്ലോറൻസ് നൈറ്റിംഗേലിനൊപ്പം എഴുതി ചേർക്കേണ്ട പേരാണ് ലിനിയുടേതെന്നും ബിനോയ് വിശ്വം എം.പി.പറഞ്ഞു.

ചടങ്ങിൽ നാൽപതോളം നഴ്സുമാരെ മെമെന്റോയും പ്രത്യേക സമ്മാനങ്ങളും നൽകി ആദരിച്ചു. സേവനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട നഴ്സുമാരോടുള്ള ആദര സൂചകമായി ഒരു നിമിഷം ലൈറ്റുകൾ അണച്ച് മൊബൈൽ ടോർച്ച് കത്തിച്ച് ചടങ്ങിൽ പങ്കെടുത്തവർ എഴുന്നേറ്റ് നിന്നു. ബഹ്റൈൻ എം.പി.ഹസൻ ഈദ് ബുക്കാമസ്, ബഹ്റൈൻ ചേമ്പർ ഓഫ് കൊമേഴ്സ് പ്രതിനിധി ബത്തൂൽ മുഹമ്മദ് ദാദാ ബായ്,ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്‌ലം എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

ബഹ്റൈൻ നവകേരള പ്രസിഡണ്ട് എൻ.കെ.ജയൻ അദ്ധ്യക്ഷത വഹിച്ച ഔദ്യോദിക പരിപാടിയിൽ സെക്രട്ടറി എ.കെ.സുഹൈൽ സ്വാഗതം ആശംസിച്ചു. ലോക കേരള സഭാംഗം ഷാജി മൂതല, ഫാദർ ഡേവിസ് ചിറമേൽ,സ്വാഗത സംഘം ചെർമാൻ ബിജു ജോൺ,വനിതാ വിഭാഗം പ്രതിനിധി അബിത സുഹൈൽ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ജേക്കബ് മാത്യു നന്ദി പറഞ്ഞു. രാജീവ് വെള്ളിക്കോത്തിന്റെ നേതൃത്വത്തിൽ നടന്ന കലാപരിപാടിയിൽ കലാപ്രതിഭകളും നവകേരള കുടുംബാംഗങ്ങളും പങ്കെടുത്തു.

എസ്.വി. ബഷീർ, അസീസ് ഏഴാംകുളം, പ്രവീൺ മേല്പത്തൂർ, ശ്രീജിത്ത് മൊകേരി, സുനിൽ ദാസ്,എം.സി. പവിത്രൻ,രാമത്ത് ഹരിദാസ് ,ലസിത ജയൻ, ഷിദപ്രവീൺ,ജിഷശ്രീജിത്ത്,പി.വി.കെ.സുബൈർ,ഇ.പി.അബ്ദുൾ റഹ്മാൻ,എം.എ സഗീർ, ആർ.ഐ.മനോജ് കൃഷ്ണൻ, രാജ്കൃഷ്ണ, അനുയൂസഫ് തുടങ്ങിയവർ നേതൃത്വം നല്കി.

Tags:    
News Summary - snehasparsham 2k23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.