സമസ്ത തഅലീമുൽ ഖുർആൻ മർകസിൽ സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്ഘാടനത്തിൽ നിന്ന്
അൽഹുദാ തഅലീമുൽ ഖുർആൻ മർകസിൽ സ്മാർട്ട് ക്ലാസ് ഉദ്ഘാടനവും ഓഫ്‌ലൈൻ പഠന തുടക്കവും
മനാമ: സമസ്‌ത ബഹ്‌റൈൻ ഗുദൈബിയ ഏരിയയുടെ കീഴിൽ പ്രവർത്തിക്കുന്ന അൽഹുദാ തഅലീമുൽ ഖുർആൻ മർകസിൽ സ്മാർട്ട് ക്ലാസ്സ്‌റൂം ഉദ്ഘാടനവും ഓഫ്‌ലൈൻ പഠനത്തിന്റെ ആരംഭവും വിവിധ പരിപാടികളോടെയായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങ് ആവേശകരമായി നടന്നു.
ഓഫ്‌ലൈൻ ക്ലാസുകളുടെ തുടക്കം സമസ്‌ത ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എസ്. എം. അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഒരുക്കിയ നവീകരിച്ച സ്മാർട്ട് ക്ലാസ്സ്‌റൂം സമസ്‌ത ബഹ്‌റൈൻ കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് വി. കെ. കുഞ്ഞുമുഹമ്മദ് ഹാജി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിന് തുടക്കം കുറിച്ച് സീനിയർ ഉസ്താദ് സൈദ് മുഹമ്മദ് വഹബി പ്രാരംഭ ദുആ നിർവഹിച്ചു. സമസ്‌ത ബഹ്‌റൈൻ ഗുദൈബിയ ഏരിയ ജനറൽ സെക്രട്ടറി സനാഫ് റഹ്‌മാൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഇസ്മായിൽ പറമ്പത്ത് അധ്യക്ഷത വഹിച്ചു. മർകസ് സദർ മുഅല്ലിം അസ്‌ലം ഹുദവി കണ്ണാടിപ്പറമ്പ് ഉൽബോധന പ്രസംഗം നടത്തി. ഉസ്താദുമാരായ ഫായിസ് ഫൈസി, റഫീഖ് മൗലവി എന്നിവർ പങ്കെടുത്തു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യം പരിപാടിക്ക് കൂടുതൽ ഭംഗി പകർന്നു.
സ്മാർട്ട് ക്ലാസ് ഒരുക്കുന്നതിന് വൈസ് പ്രസിഡന്റ് ജബ്ബാർ മണിയൂർ മേൽനോട്ടം വഹിച്ചു. പ്രസിഡന്റ് മഹ്മൂദ് മാട്ടൂൽ, വൈസ് പ്രസിഡന്റുമാരായ മുനീർ നിലമ്പൂർ, ഉസ്മാൻ തെന്നല, ജോയിന്റ് സെക്രട്ടറിമാരായ സിറാജ് വാകയാട്, അഫ്സൽ കോട്ടപ്പള്ളി, ജെംഷി, പ്രവർത്തക സമിതി അംഗങ്ങളായ ജലീൽ, കബീർ, സലാം ചോല, മുഹമ്മദ് ഫസൽ, ശരീഫ് ബള്ളൂർ, അലി പാലൂർ, മുഹമ്മദ് കുഞ്ഞി, ഖലീൽ വാരം, സക്കരിയ്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ എം.എസ്.കെ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.