പണി തുടരുന്ന സിത്ര സെൻട്രൽ മാർക്കറ്റ് പരിശോധനക്കെത്തിയ മന്ത്രി
മനാമ: സിത്ര സെൻട്രൽ മാർക്കറ്റ് വികസന പദ്ധതിയുടെ പുരോഗതി മുനിസിപ്പൽ കാര്യ കൃഷി മന്ത്രി വഈൽ ബിൻ നാസർ ആൽ മുബാറക് നേരിട്ട് വിലയിരുത്തി. മുനിസിപ്പാലിറ്റി അധികൃതരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
പദ്ധതിയുടെ നിർമ്മാണ പണികൾ ഇതിനകം 80 ശതമാനം പൂർത്തിയായിട്ടുണ്ട്. ആകെ 8,677.50 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് ഈ വിപണി സജ്ജീകരിച്ചിരിക്കുന്നത്. 32 പച്ചക്കറി സ്റ്റാളുകൾ, 32 മീൻ സ്റ്റാളുകൾ, മാംസ വിപണി ഉൾപ്പെടെ 20 വാണിജ്യ കടകൾ, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക സൗകര്യങ്ങൾ ഉൾപ്പെടെ 63 കാർ പാർക്കിംഗ് ഇടങ്ങൾ, മത്സ്യങ്ങൾ വൃത്തിയാക്കുന്നതിനായി പ്രത്യേകമായൊരുക്കിയ സ്ഥലം എന്നിവയാണ് ഈ പുതിയ പദ്ധതിയിലെ പ്രധാന സൗകര്യങ്ങൾ.
പ്രദേശവാസികളുടെയും സമീപവാസികളുടെയും ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമായ ഈ പദ്ധതി സ്വദേശികൾക്ക് വലിയ മുതൽക്കൂട്ടാകുമെന്ന് എം.പി.മാരായ മൊഹ്സെൻ അലി അൽ അസ്ബൂലും ജലീല അലവി അൽ സയ്യിദും അഭിപ്രായപ്പെട്ടു. വിപണിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും വ്യാപാരികൾക്ക് മെച്ചപ്പെട്ട സാഹചര്യം ഒരുക്കുന്നതിനും ഈ പദ്ധതി സഹായകമാകുമെന്ന് കൗൺസിൽ പ്രസിഡന്റ് സാലിഹ് താഹിർ തറാദയും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.