സിം​സ് ബ​ഹ്‌​റൈ​ൻ "ര​ജ​താ​ര​വം" പ​രി​പാ​ടി​യി​ൽ നി​ന്ന്

സിം​സ് ബ​ഹ്‌​റൈ​ൻ "ര​ജ​താ​ര​വം’ വ​ൻ​വി​ജ​യം

മ​നാ​മ: സിം​സി​ന്റെ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്ത​പ്പെ​ട്ട "ര​ജ​താ​ര​വം" വ​ൻ​വി​ജ​യം. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്റെ അ​പ്പൊ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റാ​യി നി​യ​മി​ത​നാ​യ റ​വ. ഫാ. ​ജോ​ളി വ​ട​ക്ക​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​നാ​മ "സേ​ക്ര​ട്ട് ഹാ​ർ​ട്ട്" ച​ർ​ച്ച് വി​കാ​രി​യും റെ​ക്ട​റു​മാ​യ ഫാ. ​ഫ്രാ​ൻ​സി​സ് പി ​ജോ​സ​ഫ്, ഖ​ത്ത​ർ സി​റോ മ​ല​ബാ​ർ ക​ൾ​ച​റ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ജോ​യ് ആ​ന്റ​ണി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യും എ​ത്തി.

സിം​സ് പ്ര​സി​ഡ​ന്റ്‌ പി.​ടി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​ൽ​സ​ൺ വ​ർ​ഗീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. സി​ൽ​വ​ർ ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പോ​ൾ ഉ​റു​വ​ത്ത്, കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ബെ​ന്നി വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക നേ​തൃ​നി​ര​യി​ലെ വ്യ​ക്തി​ത്വ​ങ്ങ​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​യ​ഞ്ചു​വ​ർ​ഷ​ങ്ങ​ളി​ൽ സിം​സി​നെ ന​യി​ച്ച മു​ഴു​വ​ൻ നേ​തൃ​ത്വ​ത്തേ​യും, വി​വാ​ഹ ജീ​വി​ത​ത്തി​ലും, പ്ര​വാ​സ​ജീ​വി​ത​ത്തി​ലും 25 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട സിം​സ് അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സിം​സ് ബോ​ർ​ഡ്‌ ഓ​ഫ് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് വാ​ഴ​പ്പി​ള്ളി, ജോ​ബി ജോ​സ​ഫ്, ജെ​യ്സ​ൺ മ​ഞ്ഞ​ളി, ഷാ​ജി സെ​ബാ​സ്റ്റ്യ​ൻ, സി​ബു ജോ​ർ​ജ്, പ്രേം​ജി ജോ​ൺ, സോ​ബി​ൻ സി ​ജോ​സ്, ജ​സ്റ്റി​ൻ ഡേ​വി​സ് എ​ന്നി​വ​രും, ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റ്‌ സ്റ്റെ​ഫി അ​രു​ൺ, ചി​ൽ​ഡ്ര​ൻ​സ് വി​ങ് പ്ര​സി​ഡ​ന്റ്‌ ഷാ​ർ​വി​ൻ ഷൈ​ജു തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ ക​മ്മി​റ്റി​ക​ളെ നി​യ​ന്ത്രി​ച്ച പോ​ളി വി​ത​യ​ത്തി​ൽ, സ​ജു സ്റ്റീ​ഫ​ൻ, റോ​യ് ജോ​സ​ഫ്, അ​ജീ​ഷ് തോ​മ​സ്, ഷി​നോ​യ് പു​ളി​ക്ക​ൽ, റെ​ജു മൂ​ഞ്ഞേ​ലി, സോ​ജി​മോ​ൻ, ഡൈ​ജു, കെ​വി​ൻ, ഗോ​ഡ് വി​ൻ, സി​ബി തോ​മ​സ് എ​ന്നി​വ​രും നേ​തൃ​ത്വം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്റ്‌ ജി​മ്മി ജോ​സ​ഫ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Sims Bahrain's "Rajatharavam" a huge success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.