മനാമ: ഇടപ്പാളയം ബഹ്റൈൻ കൾച്ചറൽ വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'വിഷുക്കണി ഫോട്ടോ മത്സരം 2026' വിജയികളെ പ്രഖ്യാപിച്ചു. ബഹ്റൈനിലെ പ്രവാസികൾക്കിടയിലും നാട്ടിലെ ഇടപ്പാളയം അംഗങ്ങൾക്കിടയിലും നടത്തിയ മത്സരത്തിൽ നിരവധി ആളുകൾ പങ്കെടുത്തു.
വിജയികൾ: ശ്രീ ജയ്: കണിയൊരുക്കി ഒന്നാം സ്ഥാനം നേടി. അശ്വതി മഹേഷ്: നാട്ടിലെ ഇടപ്പാളയം അംഗങ്ങൾക്കായി നടത്തിയ മത്സരത്തിൽ മികച്ച വിഷുക്കണി ഒരുക്കി വിജയിയായി. ജയമണി: ഇൻസ്റ്റാഗ്രാം പേജിൽ ജനപ്രിയ കണിക്കുള്ള പുരസ്കാരത്തിന് അർഹയായി.
വിജയികൾക്ക് പുറമെ, അതിമനോഹരമായ വിഷുക്കണികൾ അയച്ചുതന്ന ഓരോ പങ്കാളിയും നമ്മുടെ സംസ്കാരത്തെ നെഞ്ചോട് ചേർക്കുന്നവരാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു എല്ലാവരുടെയും സഹകരണം വരുംകാലങ്ങളിലും ഉണ്ടാവണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.