Posted On
date_range Updated On
date_range അനുസ്മരണയോഗം സംഘടിപ്പിച്ചു
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ നിലവിലെ ദേശീയ കമ്മിറ്റി അംഗവും, ഹമദ് ടൗൺ ഏരിയ മുൻ ഏരിയാ വൈസ് പ്രസിഡന്‍റുമായിരുന്ന സജീവൻ ചന്ദ്രൻ ചല്ലിയിലിന്റെ അകാല നിര്യാണത്തിൽ അനുശോചിച്ച് ഹമദ് ടൗൺ കെ.എം.സി.സി ഹാളിൽ വച്ച് അനുസ്മരണയോഗം സംഘടിപ്പിച്ചു. ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ചു.
ബഹ്റൈനിലും കേരളത്തിലും വിശാലമായ സൗഹൃദ ബന്ധങ്ങൾ പുലർത്തിയിരുന്ന അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനായിരുന്നു. പ്രായ ഭേദമന്യേ ഏവർക്കും. സജീവനെക്കുറിച്ചുള്ള സ്നേഹസ്മരണകൾ ഇന്നും നിലനിൽക്കുന്നുവെന്ന് യോഗത്തിൽ പങ്കെടുത്തവർ പ്രത്യേകം ചൂണ്ടിക്കാട്ടി. ദേശീയ ജനറൽ സെക്രട്ടറി സലീം അബു താലിബ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ദേശീയ ട്രഷറർ ഷഫീഖ് സൈഫുദീൻ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.