എസ്.കെ.എസ്.എസ്.എഫ് രക്തദാന ക്യാമ്പ്

മനാമ: ജീവിതങ്ങളെ ചേർത്തു പിടിക്കാം എന്ന ലക്ഷ്യത്തോടെ "ഒരു ജീവനായി ഒരു തുള്ളി രക്തം" എന്ന ശീർശകത്തിൽ എസ് കെ.എസ്.എസ്.എഫ് ബഹ്‌റൈൻ സംഘടിപ്പിച്ച ആറാമത് രക്തദാന ക്യാമ്പ് മുഹറഖ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്നു. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും എഴുപതോളം രക്തദാതാക്കൾ ക്യാമ്പിൽ എത്തി രക്തം നൽകി.

സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, വർക്കിംഗ് പ്രസിഡന്‍റ് വി.കെ കുഞ്ഞഹമ്മദ് ഹാജി, വൈസ് പ്രസിഡൻ്റ് ഹാഫിള് ഷറഫുദീൻ, റിച്ചി, റഫീഖ് അബ്ദുള്ള, ഫസൽ ഭായ് ബഹ്റൈൻ, അനസ്, റഹിം, മൻഷീർ, അഷ്റഫ് കാട്ടിൽപീടിക, കെ ടി സലിം, ഒ കെ കാസിം, മണിക്കുട്ടൻ, മനോജ് വടകര, സൈദ്, അബ്രഹാം ജോൺ തുടങ്ങി ബഹ്റൈനിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ക്യാമ്പിലെത്തി ആശംസ സന്ദേശം നൽകി.

അബ്ദുൽ മജീദ് ചോലക്കോട്, നവാസ് കുണ്ടറ, മോനു മുഹമ്മദ്, അഹമ്മദ് മുനീർ, മുഹമ്മദ്, ഷബീർ, നൗഫൽ വയനാട്, അബ്ദുൽ ജബ്ബാർ, അഷറഫ്, നിയാസ്, റഹിം നടുക്കണ്ടി, സിയാദ്, അനസ് ഹസനി, ഉനൈസ്, മുഹമ്മദ് ലബീബ്, മുസ്തഫ സൂറൂർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

Tags:    
News Summary - SKSSF organizes blood donation camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.