ഫുട്ബാൾ ഇതിഹാസങ്ങളുടെ ഒപ്പിട്ട ജേഴ്സികൾ ലേലത്തിന്; മാസാദുമായി ചേർന്ന് ബഹ്‌റൈനിൽ ലോകകപ്പ് ആവേശം

മനാമ: 2026 ഫിഫ ലോകകപ്പ് ആവേശത്തിനിടയിൽ ഫുട്ബോൾ ആരാധകർക്കായി സുവർണ്ണാവസരമൊരുക്കി ബഹ്‌റൈനിലെ പ്രമുഖ ഡിജിറ്റൽ ലേല പ്ലാറ്റ്‌ഫോമായ 'മാസാദ്'. ലോകകപ്പ് ചരിത്രത്തിൽ തങ്ങളുടെതായ മുദ്ര പതിപ്പിച്ച നാല് ഫുട്ബോൾ ഇതിഹാസങ്ങളുടെ ഒപ്പിട്ട ജേഴ്സികൾ ലേലത്തിന് വെച്ചാണ് മാസാദ് ലോകകപ്പ് ആവേശത്തിൽ പങ്കുചേരുന്നത്.

സ്പെയിനിന്റെ ഐക്കർ കാസില്ലാസ്, ബ്രസീലിന്റെ റിവാൾഡോ, ഇറ്റലിയുടെ ആൻഡ്രിയ പിർലോ, ഇംഗ്ലണ്ടിന്റെ പോൾ സ്കോൾസ് എന്നീ ഇതിഹാസ താരങ്ങളുടെ ഒപ്പിട്ട ജേഴ്സികളാണ് ലേലത്തിനുള്ളത്. ബഹ്‌റൈനിലും ഗൾഫ് മേഖലയിലുമുള്ള ആരാധകർക്കും നിക്ഷേപകർക്കും ഈ അപൂർവ്വ ജേഴ്സികൾ സ്വന്തമാക്കാൻ ഇത് അവസരമൊരുക്കും. ജൂൺ 30 വരെ മാസാദ് പ്ലാറ്റ്‌ഫോമിൽ ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.

കൂടാതെ, ലോകകപ്പ് ആവേശം വർധിപ്പിക്കാനായി മാസാദിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ 'ഗസ് ആൻഡ് വിൻ' ( മത്സരവും നടക്കുന്നുണ്ട്. വിജയികൾക്ക് 100 ബി.ഡി മാസാദ് വാലറ്റിലേക്ക് സമ്മാനമായി ലഭിക്കും. ഫുട്ബോൾ ചരിത്രത്തിലെ അവിസ്മരണീയമായ പല നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച താരങ്ങളുടെ ഈ ജേഴ്സികൾ സ്വന്തമാക്കാൻ വലിയ താത്പര്യമാണ് ആരാധകർക്കിടയിൽ പ്രകടമാകുന്നത്. ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മാസാദിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്.

Tags:    
News Summary - Signed jerseys of football legends up for auction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.