മനാമ: തങ്ങളുടെ ബിസിനസ് സ്ഥാപനങ്ങൾക്ക് പുറത്തുള്ള പാർക്കിങ് സ്ഥലങ്ങൾ ഉപഭോക്താക്കൾക്കായി മാത്രം റിസർവ് ചെയ്യാൻ കടയുടമകൾക്ക് നിയമപരമായി സാധിക്കില്ല. പൊതുജനങ്ങൾക്കായി സജ്ജമാക്കിയ റോഡുകളിലോ നടപ്പാതകളിലോ പാർക്കിങ് ബേകളിലോ തങ്ങളുടെ കടകളിലേക്കോ മറ്റ് വ്യക്തിപരമായ കാര്യങ്ങൾക്കോ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാനായി കോണുകളോ ചെയിനുകളോ തടസ്സങ്ങളോ വെക്കാൻ അനുവാദമില്ല. പ്രസ്തുത പ്രദേശം സ്വകാര്യ ഉടമസ്ഥതയിലുള്ളതോ അല്ലെങ്കിൽ ലൈസൻസിലോ സൈറ്റ് പ്ലാനിലോ ഔദ്യോഗികമായി അനുവദിച്ചതോ ആണെങ്കിൽ മാത്രമേ ഇതിന് അനുമതിയുള്ളൂ. അല്ലെങ്കിൽ ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് പ്രത്യേക അനുമതി നേടിയിരിക്കണം.
ഒരു കടയുടെ മുൻവശത്തുള്ള പാർക്കിങ് സ്ഥലം ആ സ്ഥാപനത്തിന് പ്രത്യേക അവകാശം നൽകുന്നില്ലെന്ന് അൽ അഹമ്മദ് വ്യക്തമാക്കുന്നു. ഗതാഗത നിയമപ്രകാരം പൊതുസ്ഥലങ്ങളും റോഡുകളും എല്ലാവർക്കും പൊതുവായുള്ളതാണ്. നടപ്പാതകൾ പ്രധാനമായും കാൽനടയാത്രക്കാർക്കുള്ളതാണ്.
ഗതാഗതത്തിനോ കാൽനടയാത്രയ്ക്കോ തടസ്സമാകുന്ന രീതിയിൽ റോഡുകളോ നടപ്പാതകളോ കൈയേറുന്നതും നിയമം വിലക്കുന്നുണ്ട്. താൽക്കാലികമായി സ്ഥലം ഉപയോഗിക്കുന്നതിന് ഔദ്യോഗിക അനുമതി ആവശ്യമാണ്. അനധികൃതമായി സ്ഥാപിക്കുന്ന തടസ്സങ്ങൾ അധികാരികൾക്ക് ഉടമകളുടെ ചെലവിൽ നീക്കം ചെയ്യാവുന്നതാണ്.
എവിടെയാണ് പാർക്കിങ് അനുവദിച്ചിട്ടുള്ളത് എന്ന് ഔദ്യോഗിക ട്രാഫിക് സൈനുകളും റോഡ് മാർക്കിങ്ങുകളുമാണ് നിശ്ചയിക്കുന്നത്. സ്ഥാപനങ്ങൾക്ക് ആവശ്യമായ പാർക്കിങ് സൗകര്യം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം അവരവർക്കുണ്ട്. എന്നാൽ അതിന്റെ പേരിൽ പുറത്തുള്ള പൊതു പാർക്കിങ് സ്ഥലങ്ങൾ കൈയേറാൻ ഇത് അവകാശം നൽകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.