മനാമ: ബാപ്കോ റിഫൈനിങ് കമ്പനിയിലെ വാതക ചോർച്ചയെത്തുടർന്നുണ്ടായ അപകടത്തിൽ ഖേദം പ്രകടിപ്പിച്ച് മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ബാപ്കോ എനർജി ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ.
ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ
സംഭവത്തിൽ രണ്ട്പേർ മരിക്കുകയും ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയുമാണ്. ബാപ്കോ ജീവനക്കാരായ ബഹ്റൈനി സ്വദേശി മുഹമ്മദ് ഷെഹാബി, സെർബിയൻ സ്വദേശി ഡെജാൻ കോക്ക എന്നിവരാണ് സംഭവത്തിൽ മരണപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ശൈഖ് നാസർ അനുശോചനം അറിയിച്ചു. കൂടാതെ മരണപ്പെട്ടവരുടെയും അപകടത്തിൽപ്പെട്ടവരുടെയും കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതിനുള്ള ബാപ്കോയുടെ പ്രതിബദ്ധതയും ശൈഖ് നാസർ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു സ്വതന്ത്ര അന്വേഷണ സംഘത്തെ ബാപ്കോ നിയമിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം, എണ്ണ-പരിസ്ഥിതി മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ബാപ്കോ എനർജി, ബാപ്കോ റിഫൈനിങ് എന്നിവയിൽ നിന്നുള്ള പ്രതിനിധികളും സുരക്ഷ, സാങ്കേതികവിദ്യ എന്നീ മേഖലകളിലെ വിദഗ്ധരും ഉൾപ്പെടുന്നതാണ് സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.