ചൂടുകാലത്തെ ആഘോഷമാക്കാൻ ഷറഫ് ഡിജി; ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവും ഓഫറുകളും

മനാമ: ബഹ്‌റൈനിലെ ചൂടുകാലത്തെ ആഘോഷമാക്കാൻ ഷറഫ് ഡിജി ബഹ്‌റൈൻ തങ്ങളുടെ ഉപഭോക്താക്കൾക്കായി വമ്പൻ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും വൻ വിലക്കുറവാണ് ഈ കാലയളവിൽ ലഭിക്കുന്നത്. കൂടാതെ ബിഗ് ബ്രെയിൻ കോൺസെപ്റ്റുമായി സഹകരിച്ച് ജറാദ ഐലൻഡ്, ഫിഷിംഗ് ട്രിപ്പ് പാക്കേജുകളിൽ 50 ദിനാർ വരെ കിഴിവും ഉപഭോക്താക്കൾക്ക് നേടാം.

ഐഫോൺ 17 പ്രോ: 484 ദിനാർ, ഐപാഡ് A16: 139 ദിനാർ, ലെനോവോ കോർ i7 ലാപ്‌ടോപ്പ്: 289 ദിനാർ, വിൻഡോ എസി: 99 ദിനാർ മുതൽ, സ്‌പ്ലിറ്റ് എസി: 144 ദിനാർ മുതൽ, സാംസങ് 65 ഇഞ്ച് ക്യുഎൽഇഡി ടിവി: 269 ദിനാർ എന്നിങ്ങനെയാണ് പ്രധാന ഓഫറുകൾ.

ഷറഫ് ഡിജിയുടെ സിറ്റി സെന്റർ ബഹ്‌റൈൻ, എൻമ മാൾ (റിഫ), സീഫ് മാൾ (മുഹറഖ്), ദി അവന്യൂസ് എന്നീ ഷോറൂമുകളിൽ ഈ ഓഫറുകൾ ലഭ്യമാണ്. പ്രമുഖ ബാങ്കുകളായ സ്റ്റാൻഡേർഡ് ചാർട്ടേഡ്, എച്ച്എസ്ബിസി, ഇലാ ബാങ്ക് എന്നിവ വഴി 3, 6, 9, 12 മാസത്തെ തവണകളായി പണമടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫുലൂസ് ഉപയോഗിച്ച് 0% പലിശ നിരക്കിൽ ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.

കൂടാതെ, എൻ.ബി.കെ കാർഡ് ഉപയോഗിക്കുന്നവർക്ക് 4% ക്യാഷ്ബാക്കും, എസ്.ടി.സി പേ വഴി പണമടയ്ക്കുന്നവർക്ക് 1% ക്യാഷ്ബാക്കും ലഭിക്കും. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് സൗജന്യമായി ഒരേ ദിവസം തന്നെ ഡെലിവറി ചെയ്യുന്ന സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8000 8007 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. (നിബന്ധനകൾക്ക് വിധേയമാണ്).

Tags:    
News Summary - Sharaf DG to celebrate the hot weather; Huge discounts and offers on electronics products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.