ഷറഫ് ഡിജി സമ്മർ സെയിൽ; ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് 60 ശതമാനം വരെ ഇളവ്

മനാമ: പ്രമുഖ ഇലക്ട്രോണിക്സ് റീട്ടെയിൽ സ്ഥാപനമായ ഷറഫ് ഡിജി ബഹ്‌റൈനിൽ വൻ ഇളവുകളുമായി 'സമ്മർ ഡീൽസ്' ആരംഭിച്ചു. ഇലക്ട്രോണിക്സ്, ഗാഡ്‌ജെറ്റുകൾ, വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് 60 ശതമാനം വരെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വിൻഡോ എസികൾ 99.99 ബഹ്‌റൈൻ ദിനാർ മുതൽ ലഭ്യമാണ്. ഇതിന് പുറമെ കൂളറുകൾ, റഫ്രിജറേറ്ററുകൾ എന്നിവയ്ക്കും വിപണിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഷറഫ് ഡിജി വാഗ്ദാനം ചെയ്യുന്നത്. പഴയ എസികളും വീട്ടുപകരണങ്ങളും എക്സ്ചേഞ്ച് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ലളിതമായ തവണ വ്യവസ്ഥയിൽ പണമടയ്ക്കാൻ വൈവിധ്യമാർന്ന ഓപ്ഷനുകൾ ലഭ്യമാണ്. ഫുലൂസ് വഴി പലിശരഹിത ഇ.എം.ഐ സൗകര്യവും സ്റ്റാൻഡേർഡ് ചാർട്ടേഡ്, എച്ച്.എസ്.ബി.സി, ഇലാ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകൾ വഴി 3 മുതൽ 12 മാസം വരെയുള്ള ഇൻസ്‌റ്റാൾമെന്റ് പ്ലാനുകളും ലഭ്യമാണ്.

ബി.എഫ്‌.സി ട്രാവൽ ബഡ്ഡി കാർഡ് ഉപയോഗിക്കുന്നവർക്ക് 3 ശതമാനം ക്യാഷ്ബാക്കും എസ്ടി.സി പേ വഴി പണമടയ്ക്കുന്നവർക്ക് ഒരു ശതമാനം ക്യാഷ്ബാക്കും ലഭിക്കും. കൂടാതെ ഓരോ പർച്ചേസിനൊപ്പവും 'അനദർ വേൾഡ്' വിആർ ഗെയിം സെന്ററിൽ ഉപയോഗിക്കാവുന്ന 1.5 ബിഡി മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറുകളും സൗജന്യമായി ലഭിക്കും.

സിറ്റി സെന്റർ ബഹ്‌റൈൻ, റിഫയിലെ എൻമ മാൾ, മുഹറഖിലെ സീഫ് മാൾ, ദി അവന്യൂസ് എന്നിവിടങ്ങളിലെ ഷറഫ് ഡിജി ഷോറൂമുകൾ വഴിയോ bahrain.sharafdg.com എന്ന വെബ്‌സൈറ്റ് വഴിയോ ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് 8000 8007 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Sharaf DG Summer Sale; Up to 60 percent discount on electronics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.