പരിപാടിയിൽ മാജിക് അവതരിപ്പിക്കുന്ന മജീഷ്യൻ സാമ്രാജ്
ആവേശമായി ബി.കെ.എസ് ഫിലിം ക്വിസ് ‘ചലച്ചിത്രത്താഴ്’
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ‘ശ്രാവണം 2026’ന്റെ ഭാഗമായി സാഹിത്യ വിഭാഗം ക്വിസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബി.കെ.എസ് ഫിലിം ക്വിസ് ‘ചലച്ചിത്രത്താഴ്’ ആവേശകരമായി. ക്വിസ് മാസ്റ്റർ അനീഷ് നിർമ്മലൻ നേതൃത്വം നൽകിയ മത്സരത്തിൽ സിനിമാപ്രേമികളുടെ മികച്ച പങ്കാളിത്തം ശ്രദ്ധേയമായി. അറിവിനും വിനോദത്തിനും ഒരുപോലെ വേദിയായ മത്സരം ആവേശകരമായ മത്സരാന്തരീക്ഷത്തിലാണ് അരങ്ങേറിയത്.
പ്രിലിമിനറി റൗണ്ടിൽ 40 ടീമുകൾ പങ്കെടുത്തു. ഇതിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആറ് ടീമുകളാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. ആവേശകരമായ ഫൈനൽ മത്സരത്തിനൊടുവിൽ വിജയികളെ കണ്ടെത്തി.
വിജയികൾ: ഒന്നാം സ്ഥാനം – ടീം ഗീതം ഷാജി, സജു കൃഷ്ണൻ. രണ്ടാം സ്ഥാനം – ടീം നിറം, ജോസി തോമസ്, ശ്രീജ ബേബി.
മൂന്നാം സ്ഥാനം – ടീം രംഗം മുകേഷ്, പ്രസീന. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു. ഫൈനൽ റൗണ്ടിൽ പങ്കെടുത്ത ആറ് ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
പ്രശസ്ത മജീഷ്യൻ സാമ്രാജ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണൻ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കരയ്ക്കൽ, ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ, ശ്രാവണം 2026 ജനറൽ കൺവീനർ എന്നിവരും മജീഷ്യൻ സാമ്രാജും ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
പരിപാടിയുടെ കൺവീനറായി സിബു ജോർജും, ജോയിന്റ് കൺവീനർമാരായി സുബിൻ പോവിൽ, ജിജോ ആൻഡ്രൂസ് എന്നിവരും പ്രവർത്തിച്ചു. പരിപാടിയുടെ ഏകോപനത്തിന് നേതൃത്വം നൽകിയത് സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ ആയിരുന്നു. അജയ്. പി. നായർ, അനീഷ് നിർമ്മൻ, പ്രജി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. രേണു ഉണ്ണികൃഷ്ണൻ അവതാരകയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.