എം.എൽ.എ എം. വിൻസെന്റിന് നൽകിയ സ്വീകരണം
Posted On
date_range Updated On
date_range എം.വിൻസെന്റ് എം.എൽ.എക്ക് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി സ്വീകരണം നൽകി
മനാമ: ഹൃസ്വ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ കോവളം എം.എൽ.എ എം. വിൻസെന്റിന് ഒ.ഐ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ശ്രീകോളിയൂർ സനീഷ് കുമാറിന്‍റെ വീട്ടിൽ വച്ച് സ്വീകരണം നൽകി.
തിരുവനന്തപുരം ജില്ല പ്രസിഡന്റ് സന്തോഷ് കെ. നായർ ഉപഹാരം നൽകി. ഒ.ഐ.സി.സി ദേശീയ വർക്കിംഗ് പ്രസിഡന്‍റ് ബോബി പാറയിൽ, ജേക്കബ് തേക്കുതോട്, സൽമാൻ ഫാരിസ്, പൊഴിയൂർ ഷാജി, യൂജിൻ, സതീഷ് പാറശ്ശാല, നെയ്യാറ്റിൻകര ഹരി, ചിറയിൻകീഴ് അനിൽ തുളസി, ആനയറ ടോം, കോളിയൂർ സനീഷ് കുമാർ, ജിമ്മി, മനോജ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.