മനാമ: വർഷത്തിലെ ഏറ്റവും വലിയ ഓഫർ വിൽപനയുമായി ഷറഫ് ഡിജിയുടെ ‘ഡിജി ഫ്രൈഡേ’ക്ക് തുടക്കം. ഇലക്ട്രോണിക്സ്, ഗാഡ്‌ജെറ്റുകൾ, ഹോം അപ്ലയൻസസ് തുടങ്ങി എല്ലാ ഉൽപന്നങ്ങൾക്കും വമ്പിച്ച കിഴിവുകളും ആകർഷകമായ ഓഫറുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ഗാഡ്‌ജറ്റുകൾ തുടങ്ങിയവക്ക് 75 ശതമാനം വരെയാണ് കിഴിവ്. പുതിയ ഐഫോൺ 17 സീരീസ് ഇപ്പോൾ ‘ഫുലൂസ്’ വഴി എളുപ്പത്തിൽ തവണവ്യവസ്ഥയിൽ ലഭ്യമാണ്.
ഷറഫ് ഡിജി ഉപഭോക്താക്കൾക്കായി നിരവധി ഫ്ലെക്സിബിൾ പേമെന്റ് ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഫുലൂസ് വഴിയും മുൻനിര ബാങ്കുകൾ വഴിയും 0% പലിശ നിരക്കിൽ ഫ്ലെക്സിബിൾ തവണ വ്യവസ്ഥയിൽ പണമടക്കാനുള്ള സൗകര്യമുണ്ട്. വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 3, 6, 9, അല്ലെങ്കിൽ 12 മാസത്തേക്ക് 0% പലിശയിൽ തവണ വ്യവസ്ഥകളും ലഭ്യമാണ്. ബഹ്‌റൈനിലെ ഷറഫ് ഡിജിയുടെ എല്ലാ ഔട്ട്ലറ്റുകളിലും ഈ ഓഫർ നിലവിലുണ്ട്. നവംബർ 24 മുതൽ ഡിസംബർ 3 വരെയാണ് ഈ ഓഫറുകൾ ലഭ്യമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.