താമസ മേഖലകളിൽ രാത്രികാല നിർമാണ പ്രവൃത്തിക്ക് നിയന്ത്രണം വേണം; കർശന നടപടിക്ക് ശുപാർശ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​ത്രി വൈ​കി​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​ന്ന നി​ർ​മാ​ണ, പൊ​ളി​ക്ക​ൽ പ്ര​വൃ​ത്തി​ക​ൾ​ക്ക് ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച് മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ കാ​ർ​ഷി​ക മ​ന്ത്രി വ​ഈ​ൽ അ​ൽ മു​ബാ​റ​ക് അ​ടി​യ​ന്ത​ര ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം നോ​ർ​ത്തേ​ൺ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി. രാ​ത്രി​കാ​ല​ങ്ങ​ളി​ലും പൊ​തു അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് ത​ങ്ങ​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന​താ​യും സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​ത​ത്തി​ന് ത​ട​സ്സ​മാ​കു​ന്ന​താ​യും നി​ര​വ​ധി താ​മ​സ​ക്കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. 1977ലെ ​നി​ല​വി​ലെ കെ​ട്ടി​ട നി​ർ​മ്മാ​ണ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സ​മ​യം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ളി​ല്ല.

ഇ​ത് മു​ത​ലെ​ടു​ത്താ​ണ് പ​ല ക​രാ​റു​കാ​രും രാ​ത്രി​യും പ​ക​ലു​മി​ല്ലാ​തെ ജോ​ലി തു​ട​രു​ന്ന​ത്. നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ​ക്കാ​യി കാ​ത്തു​നി​ൽ​ക്കാ​തെ, പൊ​തു​ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ച് മ​ന്ത്രി നേ​രി​ട്ട് ഒ​രു പ്ര​മേ​യം വ​ഴി പ്ര​വൃ​ത്തി സ​മ​യം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് കൗ​ൺ​സി​ല​ർ അ​ബ്ദു​ല്ല ആ​ശൂ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ശു​പാ​ർ​ശ ഇ​പ്പോ​ൾ മ​ന്ത്രി​യു​ടെ പ​രി​ഗ​ണ​ന​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ന്ത്രി ഇ​തി​ൽ അ​നു​കൂ​ല​മാ​യ തീ​രു​മാ​ന​മെ​ടു​ത്താ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ബ​ഹ്‌​റൈ​നി​ലെ നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ പു​തി​യ സ​മ​യ​ക്ര​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രും.

Tags:    
News Summary - Restrictions on night-time construction work in residential areas; strict action recommended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.