വൊളന്റിയർ വിഭാഗത്തിന്റെ ആദ്യ യോഗത്തിൽ അധ്യക്ഷത
വഹിക്കുന്ന ശൈഖ ശൈമ
മനാമ: റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ (ആർ.എച്ച്.എഫ്) ഹ്യുമാനിറ്റേറിയൻ വളണ്ടിയർ ഇനിഷ്യേറ്റീവ്സ് അധ്യക്ഷയായി നിയമിക്കപ്പെട്ട ശൈഖ ശൈമ ബിൻത് നാസർ ബിൻ ഹമദ് അആൽ ഖലീഫ ചുമതലയേറ്റു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അംഗീകാരത്തോടെ, ആർ.എച്ച്.എഫ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും ശൈഖ ശൈമയുടെ പിതാവുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയാണ് ഈ നിയമനം നടത്തിയത്. തന്നിൽ അർപ്പിക്കപ്പെട്ട രാജകീയ വിശ്വാസത്തിന് ശൈഖ ശൈമ നന്ദി രേഖപ്പെടുത്തി.
പുതിയ ചുമതലയേറ്റ ശേഷം വളണ്ടിയർ വിഭാഗത്തിന്റെ ആദ്യ യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. രാജ്യത്തെ മാനുഷിക സന്നദ്ധ പ്രവർത്തനങ്ങളിൽ സുസ്ഥിരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ പദവി പ്രചോദനമാകുമെന്നും ശൈഖ ശൈമ പറഞ്ഞു. മദാൻ മാസത്തിൽ സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്കായി വിപുലമായ പദ്ധതികൾക്കാണ് യോഗം അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.