കിംസ്ഹെൽത്ത് ബഹ്റൈൻ സംഘടിപ്പിച്ച വാർഷിക ഗബ്ഗയിൽ നിന്ന്
മനാമ: വിശുദ്ധ റമദാൻ മാസത്തോടനുബന്ധിച്ച് കിംസ്ഹെൽത്ത് ബഹ്റൈൻ വാർഷിക 'ഗബ്ഗ' സംഘടിപ്പിച്ചു. ഗൾഫ് ഹോട്ടൽ ബഹ്റൈൻ കൺവെൻഷൻ സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. സൗഹൃദം പുതുക്കുന്നതിനും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി സംഘടിപ്പിച്ച ഈ ഒത്തുചേരലിൽ അംബാസഡർമാർ, സർക്കാർ ഉദ്യോഗസ്ഥർ, കിംസ്ഹെൽത്ത് മാനേജ്മെന്റ് പ്രതിനിധികൾ, ഡോക്ടർമാർ, മാധ്യമപ്രവർത്തകർ തുടങ്ങി അറുന്നൂറിലധികം പേരാണ് പങ്കെടുത്തത്.
കിംസ്ഹെൽത്ത് ബഹ്റൈൻ സംഘടിപ്പിച്ച വാർഷിക ഗബ്ഗയിൽ നിന്ന്
ചടങ്ങിന് മാറ്റുകൂട്ടാനായി തത്സമയ സംഗീത പരിപാടികളുമുണ്ടായിരുന്നു. അതിഥികൾക്കായി ഒരുക്കിയ റാഫിൾ ഡ്രോ ചടങ്ങിലെ പ്രധാന ആകർഷണമായി. സമൂഹവുമായുള്ള ബന്ധം ദൃഢമാക്കുന്നതിനും നല്ല നിമിഷങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നതിനുമുള്ള കിംസ്ഹെൽത്തിന്റെ പ്രതിബദ്ധതയാണ് ഈ വാർഷിക ഗബ്ഗയിലൂടെ പ്രതിഫലിക്കുന്നതെന്ന് കിംസ് ഹെൽത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.