ഷാഫി പാറക്കട്ട
മനാമ: സാമ്പത്തിക ബുദ്ധിമുട്ട് കാരണം പഠനം പ്രതിസന്ധിയിലായ വിദ്യാർത്ഥികൾക്ക് താങ്ങായി ഷാദ് ചാരിറ്റബിൾ ട്രസ്റ്റും ചെയർമാൻ ഷാഫി പാറക്കട്ടയും. വലിയപറമ്പ പഞ്ചായത്തിലെ ഒൻപതാം വാർഡിൽപ്പെട്ട, സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന രണ്ട് കുട്ടികളുടെ ഒരു വർഷത്തേക്കുള്ള തുടർവിദ്യാഭ്യാസത്തിനുള്ള മുഴുവൻ ചെലവുമാണ് ഇപ്പോൾ ട്രസ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം കുട്ടികളുടെ പഠനം മുടങ്ങുമെന്ന സാഹചര്യ വന്നപ്പോൾ പ്രാദേശിക ലീഗ് കമ്മിറ്റി ഈ വിഷയം ബഹ്‌റൈൻ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. പരിമിതമായ അംഗങ്ങൾ മാത്രമുള്ള മണ്ഡലം കമ്മിറ്റി ഈ വിഷയത്തിൽ എന്ത് ചെയ്യണമെന്ന് ആലോചിക്കുന്നതിനിടയിലാണ്, വർഷങ്ങളായി നിർധനരായ വിദ്യാർത്ഥികൾക്ക് തണലേകുന്ന ഷാദ് ചാരിറ്റബിൾ ട്രസ്റ്റിനെ സമീപിക്കാൻ തീരുമാനിച്ചത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ട്രസ്റ്റ് ചെയർമാൻ ഷാഫി പാറക്കട്ട, ഒരു വർഷത്തെ പഠനച്ചെലവ് ഉടനടി ഏറ്റെടുക്കുകയായിരുന്നു.
അർഹരായ കുട്ടികളെ കണ്ടെത്തി ഉന്നത നിലവാരത്തിലേക്ക് കൈപിടിച്ചുയർത്തുന്ന ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും കെ.എം.സി.സി ബഹ്റൈൻ തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി അസ്ലം എൻ.കെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.