റോജി ജോണിന് സ്റ്റുഡൻസ് ഗൈഡൻസ് ഫോറം നൽകിയ ആദരവ്

ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് റോജി ജോണിന് എസ്.ജി.എഫിന്‍റെ ആദരം

മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകനുമായ റോജി ജോണിന് സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെ (എസ്.ജി.എഫ്) ആദരവ്. അദ്ദേഹത്തിന്റെ മഹത്തരമായ രക്തദാന പ്രവർത്തനങ്ങൾക്കും വിവിധ സാമൂഹിക സേവന രംഗങ്ങളിലെ സജീവ ഇടപെടലുകൾക്കുമുള്ള ആദരവായി ഡോ. മുഹമ്മദ് ഇക്ബാൽ ചടങ്ങിൽ മംഗളപത്രം സമ്മാനിച്ചു.

ബഹ്‌റൈനിലെ വിവിധ സമുദായ സാംസ്കാരിക ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ബഹ്‌റൈൻ അൽ ഫർഖാൻ സെന്റർ പ്രസിഡന്റ് സൈഫ്ഉള്ള കാസിം, കെ.സി.ഇ.സി പ്രസിഡന്റ് റവ. ഫാദർ സ്ലീബ പോൾ കോർ എപ്പിസ്കോപ്പ, അബ്ദുറഹ്മാൻ കാനു ഇന്റർനാഷണൽ സ്കൂൾ സി.ഇ.ഒ സുനിൽ രാജ് എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

തുടർന്ന് മറുപടി പ്രസംഗത്തിൽ, തനിക്ക് ഇത്തരമൊരു സ്നേഹവേദി ഒരുക്കിയതിനും സന്നിഹിതരായ മഹത് വ്യക്തികൾക്കും റോജി ജോൺ ഹൃദ്യമായ നന്ദി രേഖപ്പെടുത്തി. സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും അദ്ദേഹം ഭാവുകങ്ങൾ നേർന്നു. ബി.ഡി.കെ ബഹ്‌റൈൻ ചാപ്റ്ററിന്റെ രൂപീകരണത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ച റോജി ജോൺ, ചാപ്റ്റർ ജനറൽ സെക്രട്ടറിയായും തുടർന്ന് പ്രസിഡന്റായും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് ചടങ്ങിൽ സ്വാഗതം ആശംസിച്ചുകൊണ്ട് എബ്രഹാം ജോൺ അഭിപ്രായപ്പെട്ടു.

Tags:    
News Summary - SGF honors BDK Bahrain Chapter President Roji John

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.