പൊതുപരീക്ഷാ വിജയികളെ ആദരിക്കുന്ന ചടങ്ങിൽ നിന്ന്

ഏഴാം ക്ലാസ് പൊതുപരീക്ഷാ വിജയികളെ ആദരിച്ചു

മനാമ: കെ.എം.ഇ.ബി നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയിൽ ഫ്രൻഡ്‌സ് സെന്റർ മദ്രസയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിച്ചു. ഡി ഫോർ മീഡിയ സി.ഇ.ഒ ഷമീർ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഫ്രൻഡ്‌സ് സെന്റർ അഡ്മിനിസ്ട്രേറ്റർ എ.എം. ഷാനവാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മുഹമ്മദ് റനൂഷിന്റെ പ്രാർത്ഥന യോടെയാണ് പരിപാടികൾക്ക് തുടക്കമായത്. പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള മെമന്റോകളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

എ പ്ലസ് നേടിയ നിയ ഖദീജ, നിഹ ഖദീജ, ഇശൽ ഫാത്തിമ എന്നിവർക്ക് ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ മെമൻ്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

മികച്ച വിജയം നേടിയ അഹ്മദ് യഹ്‌യ, ഫൈഹ അബ്ദുൽ ഹകീം, ഹനാൻ മഹ്‌മൂദ്, തബിൻ നജാഹ്, മുഹമ്മദ് റനൂഷ്, മുഹമ്മദ് അയ്ദിൻ, ജെസ കാസിം, സഫിയ ഷിയാസ്, ഫാത്തിമ മുഹ്സിൻ, മിൻഹ നൂർജഹാൻ, അൽ ദാന ഫാത്വിമ, മെഹ്‌റീൻ വി. മുഹിയുദ്ദീൻ, ലൈഹ ആദിൽ, ഹാദിയ റഫീഖ്, ഷിഫാന കെ.വി എന്നിവർക്ക് റഫീഖ് അബ്ദുല്ല (പി.ടി.എ പ്രസിഡന്റ്, മനാമ ക്യാമ്പസ്), സുബൈർ എം.എം. (രക്ഷാധികാരി, ഫ്രൻഡ്‌സ് സെന്റർ), അബ്ദുൽ ആദിൽ (പി.ടി.എ പ്രസിഡന്റ, റിഫ ക്യാമ്പസ്), മുഹമ്മദ് മുഹിയുദ്ദീൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സിഞ്ചിലെ എഫ്.എസ്.എ ഹാളിൽ സംഘടിപ്പിച്ച അനുമോദന സദസ്സ് മുഹമ്മദ് റനൂഷിൻ്റെ ഖുർആൻ പാരായണത്തോടെ തുടക്കമായി. പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് സ്വാഗതമാശംസിച്ചു. പി.എം അശ്റഫ് (വൈസ് പ്രിൻസിപ്പൽ, റിഫ ക്യാമ്പസ്), ഫാഹിസ (വൈസ് പ്രിൻസിപ്പൽ, മനാമ ക്യാമ്പസ്), യൂനുസ് സലീം (ഫാക്കൽറ്റി ഹെഡ്, മനാമ ക്യാമ്പസ്), വിദ്യാർത്ഥികളായ ഹൈഫ ഹക്കീം, അൽ ദാന ഫാത്തിമ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്തു. അസി. അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ സമാപനം നിർവഹിച്ചു.

Tags:    
News Summary - Seventh grade public examination winners honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.