മനാമ: വരാനിരിക്കുന്ന റമദാൻ മാസത്തിൽ വിദ്യാർഥികളെ തണുപ്പിൽനിന്നും ചൂടിൽനിന്നും സംരക്ഷിക്കുന്നതിനായി സ്കൂൾ അസംബ്ലികൾ താൽക്കാലികമായി കെട്ടിടങ്ങൾക്കുള്ളിലേക്ക് മാറ്റണമെന്ന് ബഹ്റൈനിലെ പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു.
സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലെ അഞ്ച് എം.പിമാരാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിൽ ഈ നിർദേശം സമർപ്പിച്ചത്. തുറസ്സായ സ്ഥലങ്ങളിലെ അസംബ്ലികൾ എയർ കണ്ടീഷൻ ചെയ്ത ഹാളുകളിലേക്കോ ഓഡിറ്റോറിയങ്ങളിലേക്കോ മാറ്റണമെന്നാണ് നിർദേശം. റമദാനിൽ മാത്രമല്ല, വരുംകാലങ്ങളിലും കടുത്ത ചൂടോ തണുപ്പോ ഉള്ള സമയങ്ങളിൽ ഔട്ട്ഡോർ അസംബ്ലികൾ ഒഴിവാക്കുന്നതും മന്ത്രാലയം പരിഗണിക്കണമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.