ഐ.വൈ.സി.സി പ്രവർത്തകരോടൊപ്പം ഷാനിമോൾ ഉസ്മാൻ
പ്രവാസി വിഷയങ്ങൾ നിയമസഭയുടെ ശ്രദ്ധയിൽപെടുത്തും: അഡ്വ. ഷാനിമോൾ ഉസ്മാൻ
മനാമ: ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിലെത്തിയ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ ഐ.വൈ.സി.സി സംഘടിപ്പിച്ച “വിസ്മയത്തിന്റെ നൂറ് ദിനങ്ങൾ” എന്ന പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും ആശങ്കകളും ഡെപ്യൂട്ടി സ്പീക്കറുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രവാസികളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്ന വിമാന ടിക്കറ്റ് നിരക്കിലെ വർധന, പാസ്‌പോർട്ട് പുതുക്കി ലഭിക്കുന്നതിലെ കാലതാമസം, പ്രവാസി പുനരധിവാസം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചടങ്ങിൽ ഉന്നയിച്ചത്.
പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവ ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിൽ എത്തിക്കുകയും ചെയ്യുന്നതിൽ ഇത്തരം കൂടിക്കാഴ്ചകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ജനറൽ സെക്രട്ടറി സലിം അബൂതാലിബ് സ്വാഗതം ആശംസിച്ചു, ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്ത് അധ്യക്ഷത വഹിച്ചു. അഡ്വ. ഷാനിമോൾ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം വിൻസു കൂത്തപ്പള്ളി ആശംസകൾ അർപ്പിച്ചു. ആർട്സ് വിംഗ് കൺവീനർ അനൂപ് തങ്കച്ചൻ യോഗം നിയന്ത്രിച്ചു. ആക്ടിങ് ട്രഷറർ സന്ദീപ് ശശീന്ദ്രൻ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.