കെ.എം.സി.സി നോർക്ക സ്‌പെഷൽ കാമ്പയിൻ സമാപിച്ചു

മനാമ: പ്രവാസികൾക്ക് നോർക്ക റൂട്ട്സ് മുഖേന ലഭ്യമാകുന്ന വിവിധ ക്ഷേമപദ്ധതികളെയും ഇൻഷുറൻസ് പരിരക്ഷകളെയും കുറിച്ച് അവബോധം നൽകുന്നതിനും അർഹരായവരെ പദ്ധതികളിൽ അംഗങ്ങളാക്കുന്നതിനുമായി കെ.എം.സി.സി ബഹ്‌റൈൻ മനാമ ആസ്ഥാനത്ത് സംഘടിപ്പിച്ച നോർക്ക ക്യാമ്പയിൻ സമാപിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച ക്യാമ്പയിൻ 18 ദിവസം നീണ്ടുനിന്നു. പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമായ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ്, നോർക്ക ഐഡി കാർഡ്, പ്രവാസി പെൻഷൻ തുടങ്ങിയ വിവിധ പദ്ധതികളെ കേന്ദ്രീകരിച്ചായിരുന്നു ക്യാമ്പയിൻ.

ക്യാമ്പയിന്റെ ഭാഗമായി വിവിധ കാറ്റഗറികളിലായി അഞ്ഞൂറോളം പേർ സേവനം ഉപ്പയോഗപ്പെടുത്തുകയും വിവിധ പദ്ധതികളിൽ അംഗത്വം നേടുകയും ചെയ്തു. പ്രവാസികൾക്ക് ആവശ്യമായ ക്ഷേമപദ്ധതികളിലേക്ക് കൂടുതൽ പേരെ എത്തിക്കുന്നതിനും പദ്ധതികളുടെ പ്രയോജനങ്ങൾ പരിചയപ്പെടുത്തുന്നതിനും ക്യാമ്പയിൻ സഹായകമായി.

കെ.എം.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് എ.പി. ഫൈസലിന്റെയും അസീസ് റഫയുടെയും നേതൃത്വത്തിൽ നടന്ന ക്യാമ്പയിൻ സിദീഖ് അദ്ലിയ, ആശിർ കഴുങ്ങിൽ, ജാഫർ തറമ്മൽ, ഷഫീഖ് പെങ്ങോടൻ, സുബൈർ കച്ചേരിമുക്ക് എന്നിവർ നേതൃത്വം നൽകി.

പ്രവാസികളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കാൻ സഹകരിച്ച എല്ലാവർക്കും കെ.എം.സി.സി നന്ദി അറിയിച്ചു. പ്രവാസി സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും മുൻനിർത്തിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തരം സേവന ക്യാമ്പയിനുകൾ തുടർന്നും സംഘടിപ്പിക്കുമെന്ന് കെ.എം.സി.സി ബഹ്‌റൈൻ നേതൃത്വം അറിയിച്ചു. പ്രവാസികൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും വിവിധ സർക്കാർ ക്ഷേമപദ്ധതികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ കൈമാറുന്നതിനും സംഘടനയുടെ ഇടപെടലുകൾ തുടരുമെന്നും നേതൃത്വം വ്യക്തമാക്കി.

Tags:    
News Summary - KMCC Norka Special Campaign Concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.