ഫോക്കസ് - 6.0 പോസ്റ്റർ പ്രകാശനത്തിൽനിന്ന്
ഫോക്കസ് - 6.0 പോസ്റ്റർ പ്രകാശനം
മനാമ: ബഹ്‌റൈനിലെ പ്രൊഫഷനലുകളെയും അവരുടെ കുടുംബത്തെയും പങ്കെടുപ്പിച്ചു കൊണ്ട് ഈ വരുന്ന ഒക്ടോബർ 1 ന് ഹൂറ റയ്യാൻ സ്റ്റഡി സെന്ററിൽ വെച്ച് നടക്കുന്ന പ്രൊഫഷണൽ മീറ്റ് അഥവാ 'ഫോക്കസ് - 6.0' പോസ്റ്റർ പ്രകാശനം ഹിദ്ദ് അൽ ഹിദായ സെന്ററിൽ വെച്ച് നടന്നു. ഔദ്യോഗിക ജീവിതത്തിന്റെ കെട്ടുപാടുകൾക്കിടയിൽ നഷ്ടപ്പെട്ടു പോകുന്ന ആത്മീയതയുടെ കനലുകളെ അണയാതെ സൂക്ഷിക്കാനായി "ലൈഫ് ബീയോണ്ട് ദി കരിയർ" എന്ന ആശയത്തെ ആധാരമാക്കിയാണ് ആറാമത്തെ എഡിഷൻ നടക്കുകയെന്ന് വിസ്‌ഡം യൂത്ത് വിങ്ങ് പ്രതിനിധി സുആദ് ബിൻ സുബൈർ വ്യക്തമാക്കി.
രണ്ടു സെഷനുകളിലായി നടക്കുന്ന പരിപാടിയുടെ ആദ്യഭാഗം അവതരിപ്പിക്കുന്നത് എക്സ് ആൻഡ് വൈ ലേർണിംഗ് സെന്റർ സി.ഇ.ഓ. മുഹമ്മദ് അജ്മൽ സിയും രണ്ടാമത്തെ സെഷൻ നിയന്ത്രിക്കുന്നത് അജ്മൽ ഫൗസാൻ അൽ ഹികമിയും ആയിരിക്കും. അൽ മന്നാഇ സെന്റർ പ്രസിഡന്‍റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, സാഫിർ അഷ്‌റഫ്, അബ്ദു ലത്വീഫ് സി.എം., സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, മൻസൂർ ഹിദ്ദ്, റഷീദ് മാഹി, ഹനീഫ പി.പി. എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.