ബഹ്‌റൈൻ കേരളീയ സമാജത്തിൽ നാളെ 'സൗപർണിക' അരങ്ങേറും

മനാമ: മലയാള നാടകവേദിയിൽ തനതു നാടകവേദി പ്രസ്ഥാനത്തിനും ആധുനിക ദൃശ്യസംസ്കാരത്തിനും പുതിയൊരു ഭാവുകത്വം നൽകിയ പ്രൊഫ. നരേന്ദ്രപ്രസാദ് രചിച്ച 'സൗപർണിക' നാടകം ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറുന്നു. ബി.കെ.സ് സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ ധിമഹി പ്രൊഡക്ഷൻസിന്റെ ബാനറിൽ 2026 ജൂൺ 26ന് വൈകുന്നേരം 7.30 ന് അവതരിപ്പിക്കുന്ന ഈ നാടകം സംവിധാനം ചെയ്യുന്നത് സന്ധ്യ ജയരാജ് ആണ്.

പ്രണയവും വിരഹവും കാത്തിരിപ്പും അതീന്ദ്രിയതയും ഇഴചേർന്ന വികാരസാന്ദ്രമായ കഥയാണ് സൗപർണിക. നരേന്ദ്രപ്രസാദിന്റെ തനതായ കാവ്യാത്മകമായ സംഭാഷണങ്ങളും, കേരളീയ അനുഷ്ഠാന കലകളുടെ സ്വാധീനമുള്ള അവതരണം പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു നാടകാനുഭവം സമ്മാനിക്കുമെന്ന് തീർച്ചയാണ്. പ്രവേശനം സൗജന്യമായ ഈ നാടകം ആസ്വദിക്കുന്നതിനായി ബഹ്‌റൈനിലെ എല്ലാ നാടകാസ്വാദകരെയും കലാപ്രേമികളെയും സാദരം ക്ഷണിക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക സ്‌കൂൾ ഓഫ് ഡ്രാമ കൺവീനർ ബോണി ജോസ് 39954014, വിജിന സന്തോഷ് 39115221.

Tags:    
News Summary - 'Sauparnika' to be staged at Bahrain Kerala Samajam tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.