സാംസ ബഹ്റൈൻ ബ്രെസ്റ്റ് ക്യാൻസർ ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു
മനാമ: സാംസ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബ്രെസ്റ്റ് ക്യാൻസർ ബോധവത്കരണക്ലാസ്സ് സംഘടിപ്പിച്ചു. സാംസ ലേഡീസ് വിംഗ് പ്രസിഡന്റ് അജിമോൾ സോവിൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ധന്യ സാബു സ്വാഗതം പറഞ്ഞു. ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്റർ കെ.ടി സലിം പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സാംസ പ്രസിഡന്റ് റിയാസ് കല്ലമ്പലം, സെക്രട്ടറി സോവിൻ തോമസ്, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ, ഉപദേശകസമതി അംഗം മുരളികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്നു അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഗൈനക്കോളജി, ഒബ്സ്റ്റെട്രിക്സ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ ലക്ഷ്മി ഗോവിന്ദ് ബ്രെസ്റ്റ് കാൻസർ ബോധവാത്കരണ ക്ലാസ്സ് നയിച്ചു. നന്ദി സൂചകമായി ലേഡീസ് വിംഗ്, ഡോക്ടർ ലക്ഷ്മിക്ക് മൊമെന്റോയും, ക്യാൻവാസ് പെയിന്റിംഗും കൈമാറി. നിർമല ജേക്കബ് എം, സി ആയി പരിപാടികൾ നിയന്ത്രിച്ചു.
ലേഡീസ് വിംഗ് ട്രഷർ റജീഷ ഗണേഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.