മനാമ: ‘സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം’ എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ട വുലിദൽ ഹബീബ് മീലാദ് കാമ്പയിൻ സമാപന സംഗമം വെള്ളിയാഴ്ച മൂന്നുമണി മുതൽ ഹിദ്ദ് അബ്ദുൽ ഗഫാർ മജ്ലിസിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹിദ്ദ് മർകസ് അൻവാറുൽ ഇസ്ലാമിലെ വിദ്യാർഥികളുടെ വിവിധ കലാമത്സരങ്ങൾ, ദഫ് ഷോ, ബുർദ, സമ്മാനദാനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടക്കും. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
സമസ്ത കേന്ദ്ര ഏരിയ നേതാക്കൾ, റൈഞ്ച് ജം ഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി നേതാക്കൾ, മറ്റ് വിശിഷ്ട വ്യക്തികൾ സംബന്ധിക്കും. കാമ്പയിന്റെ ഭാഗമായി മൗലിദ് സദസ്സ്, മീം സർട്ടിഫിക്കറ്റ് കോഴ്സ്, ഷീ ഫെസ്റ്റ്, പഠന ക്ലാസുകൾ തുടങ്ങി വിവിധ പരിപാടികൾ ഏരിയയിൽ നടന്നു. വിവിധ പരിപാടികൾക്ക് സയ്യിദ് മുഹമ്മദ് യാസിർ ജിഫ്രി തങ്ങളുടെ നേതൃത്വത്തിൽ ഉസ്താദുമാർ, കമ്മിറ്റി ഭാരവാഹികൾ, സ്വാഗതസംഘം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.