?????? ????? ???????? ??????????? ?????????????????? ??.??.???????????? ??.???? ????? ????????? ???????????????? ????????????????.

സമാജം ഓണാഘോഷങ്ങൾക്ക് ഇന്ന് കൊടിയേറും

മനാമ: കേരളീയ സമാജത്തി​​െൻറ നേതൃത്വത്തിൽ നടക്കുന്ന ഒാണാഘോഷത്തിന്​ ഇന്ന്​ രാത്രി എട്ടു മണിക്ക്  കൊടിയേറും. ലോകസഭാംഗം എൻ.കെ.പ്രേമചന്ദ്രൻ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് വനിത വിഭാഗത്തി​​െൻറ നേതൃത്വത്തിൽ തിരുവാതിരക്കളി  മത്സരവും, നാദബ്രഹ്മം മ്യൂസിക്  ക്ലബ്  അവതരിപ്പിക്കുന്ന സംഘഗാനവും അരങ്ങേറും. മെഗ തിരുവാതിരക്കുള്ള പരിശീലനം കഴിഞ്ഞ ഒരു മാസമായി ജയശ്രീ സോമനാഥി​​െൻറ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്​.  ദിനേശ് കുറ്റിയിൽ സംവിധാനം ചെയ്യുന്ന കുട്ടികളുടെ നാടകത്തി​​െൻറ പരിശീലനവും നടക്കുന്നുണ്ട്​. ആഘോഷങ്ങൾക്കായി അലങ്കാര ജോലികളും സജീവമാണ്​. സമാജത്തിലെ  അംഗങ്ങളുണ്ടാക്കിയ പലപ്പൂക്കള മത്സരവും ​ൈവകീട്ട്​ 6.30ന്​ പൂജ നൃത്തവും നടക്കും. തുടർന്ന്​  ​പിന്നണി ഗായിക കെ.എസ്​.ചിത്ര നയിക്കുന്ന ഗാനമേള അരങ്ങേറും. ഇതിൽ  നിഷാദ്​, രൂപ രേവതി എന്നിവരും പ​െങ്കടുക്കും. 
രണ്ടിന്​ കാലത്ത്​ 10ന്​ കായിക മത്സരങ്ങളാഹാരങ്ങൾ, അച്ചാറുകൾ  എന്നിവയുടെ  വിൽപനയും ഓണസദ്യയുടെ  കൂപ്പൺ വിൽപ്പനയും തുടരുന്നുണ്ട്​.
സെപ്​റ്റംബർ ഒന്നിന്​ കാലത്ത്​ 9.30ന്​ അത്തണ്​. വടംവലി മത്സരം, വനിതകൾക്കായുള്ള മത്സരങ്ങൾ എന്നിവയാണ്​ നടക്കുക. വൈകീട്ട്​ മൂന്നിന്​ പായസ മേള.6.30ന്​ സംഘനൃത്തം, ഒപ്പന, പരമ്പരാഗത കേരളനൃത്തം. ഇത്​ ​കേരളത്തിൽ നിന്നുള്ള സംഘമാണ്​ അവതരിപ്പിക്കുന്നത്​.  തുടർന്ന്​ ദേവി ചന്ദനയും റജി രവിയും സംഘവും അവതരിപ്പിക്കുന്ന കലാപരിപാടികൾ.

സെപ്​റ്റംബർ മൂന്നിന്​ വൈകീട്ട്​ 7.30നുള്ള​ ഘോഷയാത്ര മത്സരം, നാലിന്​ രാത്രി ഡോ.എടനാട്​ രാജൻ നമ്പ്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്ത്​, ഏഴിന്​ വൈകീട്ടുള്ള ജി.വേണുഗോപാലി​​െൻറ ഗാനമേള, എട്ടിന്​ നടക്കുന്ന സമാപന പരിപാടിയിൽ യേശുദാസി​​െൻറ സംഗീത കച്ചേരി തുടങ്ങിയവയും ഇത്തവണത്തെ ​പ്രധാന പരിപാടികളാണ്​. 15നാണ്​ ഒാണസദ്യ.

Tags:    
News Summary - Samajam Onam Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.