റിഫ സിത്ര ഫാമിലി ഗ്രൂപ്പ് സജി ജോർജ്ജിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ നിന്ന്
Posted On
date_range Updated On
date_range സജി ജോർജിന് യാത്രയയപ്പ് നൽകി
മനാമ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബഹ്റൈൻ പ്രവാസിയായ കൊല്ലം ജില്ലയിൽ പുത്തൂർ സ്വദേശി സജി ജോർജിന് റിഫ സിത്ര ഫാമിലി ഗ്രൂപ്പ് യാത്രയയപ്പ് നൽകി. ഐവാൻ തോമസിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിന് സജി പാപ്പച്ചൻ സ്വാഗതം പറഞ്ഞു. തോമസ് ഇടിക്കുള, ബിജു എം. ഡാനിയൽ, മിബു ഏബ്രഹാം, ജേക്കബ് സി.വി., ലിജു ഏബ്രഹാം, തോമസ് മാത്യൂ, ഷിജി മാത്യൂ, സിബി ബേബി, ബോണി മുളപാംപള്ളിൽ എന്നിവർ ആശംസകൾ നേർന്നു. ഫാമിലി ഗ്രൂപ്പിന്റെ ഉപഹാരം നൽകുകയും ഡിജു ജോൺ മാവേലിക്കര നന്ദി അർപ്പിക്കുകയും ചെയ്തു. മിനി സജി ഭാര്യയും ജോയൽ സജി, നോയൽ സജി എന്നിവർ മക്കളും ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.