പ്രതീകാത്മക ചിത്രം

റോഡുകൾ അടച്ചിടും

മനാമ: റീടാറിങ് ജോലികൾ നടക്കുന്നതിനാൽ ഈ വാരാന്ത്യത്തിൽ ചില റോഡുകൾ അടച്ചിടുമെന്ന് വർക്സ് മന്ത്രാലയം അറിയിച്ചു. ഗൾഫ് ഓഫ് ബഹ്‌റൈൻ അവന്യൂവിനും ബഹ്‌റൈൻ യൂനിവേഴ്‌സിറ്റിക്കും ഇടയിൽ സല്ലാഖ് ഹൈവേയിലെ ഒരു പാതയും സഫ്രയ്ക്ക് സമീപമുള്ള ശൈഖ് സൽമാൻ ഹൈവേയിലെ ഒരു പാതയുമാണ് അടച്ചിടുന്നത്. ഇന്ന് മുതൽ ഞായറാഴ്ച പുലർച്ച 5 വരെ അടച്ചിടും. സല്ലാഖ് ഹൈവേയിൽ രണ്ട് പാതകളും ശൈഖ് സൽമാൻ ഹൈവേയിൽ ഒരു വരിയും ഗതാഗതത്തിനായി നൽകും.

Tags:    
News Summary - Roads will be closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.