പഠന മികവിന് സ്നേഹാദരം; മീഡിയ വണ്‍ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് ഇന്ന്

 മനാമ: പ്രവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മികവിന് സ്നേഹാദരം നൽകുന്ന മീഡിയവൺ "മബ്റൂക്ക് ഗൾഫ് ടോപ്പേഴ്സ്" പരിപാടി നാളെ ബഹ്റൈനിൽ നടക്കും. പത്താംക്ലാസിലും പ്ലസ്ടുവിലും 90 ശതമാനത്തിലേറെ മാര്‍ക്ക് നേടി ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മീഡിയ വണ്‍ ഏര്‍പ്പെടുത്തിയ മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് പുരസ്കാരങ്ങള്‍ ചടങ്ങിൽ വിതരണം ചെയ്യും.

അദാരി പാർക്കിലെ അൽ ദുർറ ഹാളിൽ നാളെ വൈകിട്ട് 3 മണിക്ക് നടക്കുന്ന പ്രൗഢമായ ചടങ്ങിൽ പാർലമെൻറ് രണ്ടാം ഉപാധ്യക്ഷൻ അഹ്‌മദ് അബ്ദുൽ വാഹിദ് ഖറാത്ത പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. പാർലമെൻറ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, മീഡിയ വൺ ജി.സി.സി ഹെഡ് സ്വവാബ് അലി എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

വിവിധ ജി.സി.സി രാജ്യങ്ങളിൽ വിജയകരമായി സംഘടിപ്പിച്ച പരിപാടി ഇത് മൂന്നാം തവണയാണ് ബഹ്റൈനിൽ നടക്കുന്നത് ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളും പ്രവാസി സമൂഹത്തിലെ നാനാ തുറകളിലുള്ളവരും പരിപാടിയിൽ പങ്കെടുക്കും. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ബഹ്റൈനിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ "ഗൾഫ് മബ്റൂക്ക് ടോപ്പേഴ്സ്" പുരസ്കാരങ്ങൾ ഏറ്റു വാങ്ങും.

സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന "മബ്‌റൂക്" രക്ഷിതാക്കളെയും വിദ്യാർഥികളെയും ബഹ്റൈനിലെ പ്രവാസി സമൂഹത്തെയും സാക്ഷി നിർത്തിയാണ് സീസൺ 3 വിപുലമായി സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മീഡിയ വൺ ബഹ്റൈൻ രക്ഷാധികാരി സുബൈർ എം.എം, എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ സഈദ് റമദാൻ നദ്‌വി, ജനറൽ കൺവീനർ സിറാജ് ഹൈദ്രോസ്, പ്രോഗ്രാം കൺവീനർ മുഹമ്മദ് മുഹമ്മദ് മുഹ്‌യുദ്ദീൻ എന്നിവർ അറിയിച്ചു.

Tags:    
News Summary - Respect for academic excellence; Media One Mabruk Gulf toppers today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.