രാജീവ് ഗാന്ധി 34ാമത് രക്തസാക്ഷിത്വ ദിനാചരണത്തിൽനിന്ന്
മനാമ: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 34ാമത് രക്തസാക്ഷിത്വ ദിന അനുസ്മരണം ബഹ്റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോടെ നടത്തി.
ഒ.ഐ.സി.സി വൈസ് പ്രസിഡന്റ് ജവാദ് വക്കം അധ്യക്ഷത വഹിച്ച യോഗം ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിന് മോഹൻ കുമാർ നൂറനാട് സ്വാഗതവും, കുഞ്ഞഹമ്മദ് നന്ദിയും രേഖപ്പെടുത്തി. ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മനുമാത്യു, സയ്യിദ് എം.എസ്, ജീസൺ ജോർജ്, പ്രദീപ് മേപ്പയൂർ, നാഷനൽ കമ്മിറ്റി ഉപാദ്ധ്യക്ഷന്മാരായ സിൻസൺ പുലിക്കോട്ടിൽ, നസീം തൊടിയൂർ, സെക്രട്ടറിമാരായ ജോയി ചുനക്കര, ജോണി താമരശ്ശേരി, ജില്ലാ പ്രസിഡന്റുമാരായ സന്തോഷ് നായർ, വില്യം ജോൺ, അലക്സ് മഠത്തിൽ, സൽമാനുൾ ഫാരിസ്, റംഷാദ് അയിലക്കാട്, ജില്ല ജനറൽ സെക്രട്ടറി മാരായ ബൈജു ചെന്നിത്തല, രഞ്ചിത്ത് പടിക്കൽ, ശ്രീജിത്ത് പാനായി, ജില്ലാ ഭാരവാഹികൾ ആയ ബ്രൈറ്റ് രാജൻ, ഡിന്റെ ജോൺ, ടോം, റോയി മാത്യു, സുബിനാസ്, പ്രിൻസ് ബഹ്നാൻ, സുനീർ, സതീഷ്, യുജിൻ പേരേര, രാധാകൃഷ്ണൻ, മൊയ്തു, സന്തോഷ് ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.