മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ റഫ ലുലു ഹൈപ്പർ മാർക്കറ്റിന് മുൻവശമുള്ള സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഇസ്ലാമിക് സൊസൈറ്റി സെന്റർ ഫോർ ദഅ്വയാണ് ഈദ് ഗാഹ് സംഘടിപ്പിക്കുന്നത്. രാവിലെ 5.38ന് നടക്കുന്ന ഈദ് നമസ്കാരത്തിന് ഹാരിസുദ്ദീൻ പറളി നേതൃത്വം നൽകും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കുമെന്നും ഈദ് പ്രാർഥനക്കായി വരുന്നവർ വുദു നിർവഹിച്ച് മുസല്ലയുമായി വരേണ്ടതാണെന്നും സംഘാടകർ അറിയിച്ചു. അബ്ദുറഹ്മാൻ മുള്ളങ്കോത്ത് (ചെയർമാൻ), റഹീസ് (കോഓഡിനേറ്റർ), നവാസ് ഒ.പി (കൺവീനർ), നസീഫ് ടി.പി, റിഫ്ഷാദ് (ജോയന്റ് കൺവീനർമാർ), മറ്റ് അംഗങ്ങൾ: ആദം ഹംസ, ഹിഷാം, അലി ഉസ്മാൻ, നവാഫ് ടി.പി, അൽ അമീൻ, ഓവി മൊയ്ദീൻ, സിദ്ദ്ഖ് നന്മണ്ട, സക്കീർ ചാത്തോത്ത്, ഇസ്മായിൽ മുയിപ്പോത്ത് എന്നിവരടങ്ങുന്ന സ്വാഗത സംഘം രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.