Posted On
date_range Updated On
date_range ബഹ്റൈനിൽ നിന്ന് കോഴിക്കോട്ടേക്ക് മേയ് ഒന്നുമുതൽ ഖത്തർ എയർവേയ്‌സ് സർവീസുകൾ
മനാമ: കോഴിക്കോട്ടേക്കും തിരികെയും പ്രതിദിന സർവീസുകൾ പുനരാരംഭിക്കുമെന്ന് ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചു. 2026 മെയ് 1 മുതലാണ് ഈ സർവീസുകൾ നിലവിൽ വരുന്നത്. മിഡിൽ ഈസ്റ്റ് മേഖലയിലെ കണക്റ്റിവിറ്റി ശക്തമാക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ 23 മുതൽ ദുബൈ, ഷാർജ എന്നിവിടങ്ങളിലേക്കും മെയ് 1 മുതൽ ഡമസ്കസിലേക്കും എയർലൈൻ സർവീസുകൾ പുനഃസ്ഥാപിച്ചിരുന്നു.
ഘട്ടം ഘട്ടമായി ആറ് ഭൂഖണ്ഡങ്ങളിലെയും പ്രധാന റൂട്ടുകൾ പഴയപടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2026 ഏപ്രിൽ 30നോ അതിന് മുമ്പോ എടുത്ത ടിക്കറ്റുകൾക്ക് ഒക്ടോബർ 31 വരെ സൗജന്യമായി തീയതി മാറ്റി നൽകും. ഉപയോഗിക്കാത്ത ടിക്കറ്റുകൾക്ക് നിബന്ധനകൾക്ക് വിധേയമായി റീഫണ്ട് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.