Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങൾ കസ്റ്റംസ് വിഭാഗം പിടികൂടി
മനാമ: സീ കാർഗോ വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉൽപന്നമായ തംബാക്ക് കസ്റ്റംസ് വിഭാഗത്തിൻെറ പരിശോധനയിൽ പിടികൂടി. ഉത്തര മേഖല ഗവർണറേറ്റ് പൊലീസ് വിഭാഗവുമായി സഹകരിച്ചാണ് ഇതിനു പിന്നിലുള്ളവരെ കണ്ടെത്തിയത്.
112 കെട്ടുകളിലായി 4480 കിലോ നിരോധിത പുകയില ഉൽപന്നങ്ങളാണ് ഖലീഫ സൽമാൻ പോർട്ടിൽ എത്തിയത്. കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ 90,000 ദീനാർ വില വരുന്ന തംബാക്ക് കണ്ടെത്തുകയായിരുന്നു.
പിടികൂടിയ വസ്തുക്കൾ കണ്ടുകെട്ടുകയും പ്രതികളെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.