മനാമ: വിരുദ്ധ ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി വിദ്യാർഥികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ സ്വകാര്യ സ്കൂളിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രാലയം. മത നിയമങ്ങൾക്കും സാമാന്യബുദ്ധിക്കും നിരക്കാത്തവയെന്നാണ് വിവാദ ചോദ്യങ്ങളെ വിശേഷിപ്പിച്ചത്. രക്ഷിതാക്കളിൽനിന്ന് മന്ത്രാലയത്തിന് ലഭിച്ച അഭിപ്രായങ്ങളുടെ ഫലമായി സ്കൂളിന്റെ നേതൃത്വത്തെക്കുറിച്ചും ഭരണത്തെക്കുറിച്ചും അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
വിദ്യാഭ്യാസ ദൗത്യം നിർവഹിക്കുന്നതിൽനിന്ന് വ്യതിചലിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ലെന്നും ദേശീയ, മത തത്ത്വങ്ങളും ഉൾപ്പെടെയുള്ള സർക്കാർ ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിരീക്ഷിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ബ്രട്ടീഷ് കരിക്കുലമുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.