പ്രധാനമന്ത്രി കുവൈത്ത് അംബാസഡറുമായി ചര്‍ച്ച നടത്തി 

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ബഹ്‌റൈനിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് ഇസാം മുബാറക് അസ്സബാഹുമായി ചര്‍ച്ച നടത്തി. ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും മെച്ചപ്പെട്ട രൂപത്തിലാണ് നീങ്ങുന്നതെന്ന് വിലയിരുത്തി. കുവൈത്തി​​​െൻറ വളര്‍ച്ചയിലൂം ആധുനികവല്‍ക്കരണത്തിലും അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹി​​​െൻറ കാഴ്ച്ചപ്പാടും പ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. 

അറബ് മേഖലയിലും അന്താരാഷ്​ട്ര തലത്തിലും പ്രതീക്ഷയുണര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രിയുടേതെന്ന് അംബാസഡര്‍ പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിയുന്നതിനും പരിഹരിക്കുന്നതിലും അദ്ദേഹത്തി​​​െൻറ ജാഗ്രത ഏറെ സുവിദിതമാണ്. ജനങ്ങളുമായി നിരന്തര ബന്ധവും അവരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങളും കൊണ്ട് കീര്‍ത്തി നേടാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വിലയിരുത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്‌നങ്ങളെക്കുറിച്ചും ഇരുപേരും അഭിപ്രായങ്ങള്‍ പങ്കുവെച്ചു. മുതിര്‍ന്ന രാജ കുടുംബാംഗങ്ങളും കൂടിക്കാഴ്ച്ചയില്‍ സന്നിഹിതരായിരുന്നു. 

Tags:    
News Summary - prime minister-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.