Posted On
date_range Updated On
date_range പൈതൃക സംരക്ഷണത്തിന് കൂടുതൽ ശ്രമങ്ങൾ വേണമെന്ന് പ്രധാനമന്ത്രി
മനാമ: രാജ്യത്തിെൻറ സമ്പന്നമായ പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാനുള്ള കൂടുതൽ ശ്രമങ്ങൾ വേണമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. പാരമ്പര്യം വരുന്ന തലമുറക്കും കൈമാറാനുള്ളതാണ്. സുദീർഘമായ ചരിത്രം അവകാശപ്പെടാവുന്ന നാടാണ് ബഹ്റൈൻ. രാജ്യത്തിെൻറ പൗരാണിക കരകൗശല വിദ്യകൾ സംരക്ഷിക്കപ്പെടണം. ഇതിന് വേണ്ട പിന്തുണ നൽകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുദൈബിയ പാലസിൽ രാജകുടുംബാംഗങ്ങളും വ്യാപാരി സമൂഹവും മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.വികസനകാര്യത്തിൽ മുന്നേറാനും ആധുനികവത്കരണം നടപ്പാക്കാനും സാധിച്ചവരാണ് ബഹ്റൈനികൾ. ഇത് അതിശക്തമായി തുടരും. സാമൂഹിക^സാമ്പത്തിക രംഗങ്ങളിൽ കൂടുതൽ നേട്ടങ്ങളുണ്ടാക്കാനുള്ള നടപടികൾ സ്വീകരിക്കും. ദേശീയ സമ്പദ്വ്യവസ്ഥക്ക് കരുത്തുപകരുന്ന സ്വകാര്യ മേഖലക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.