സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവ വിദ്യാർഥികളുടെ ഓണാഘോഷം
Posted On
date_range Updated On
date_range സാമൂതിരി ഗുരുവായൂരപ്പൻ കോളജ് അലുംനി ഓണാഘോഷം
മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മയുടെ ഓണാഘോഷം ‘ഓണം ഫിയസ്റ്റ 2026’ സംഘടിപ്പിച്ചു. കോളേജ് അലുംനി യൂണിയൻ ജനറൽ സെക്രട്ടറി രജിത ടി. കെ. സ്വാഗതം പറഞ്ഞ ചടങ്ങിൽ, ചെയർമാൻ പ്രജി അധ്യക്ഷത വഹിച്ചു.
ഫൈൻ ആർട്സ് സെക്രട്ടറി ജിജു, ജനറൽ ക്യാപ്റ്റൻ സുനിൽ, മെമ്പർഷിപ്പ് സെക്രട്ടറി ജിതേഷ്, സോഷ്യൽ സർവീസ് കൗൺസിലർ അരവിന്ദ്, ബിജു, പ്രിയേഷ്, ഷാജു, ഹിഷാം, സരിത സജീഷ്, ഐശ്വര്യ ജഗദീഷ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.