ഒ.ഐ.സി.സി. കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം 

നൗഷാദ് ബ്ലാതൂരിന് ഒ.ഐ.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സ്വീകരണം നൽകി

മനാമ: ഒ.ഐ.സി.സി ബഹ്റൈൻ നാഷണൽ കമ്മിറ്റിയുടെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ബഹ്റൈനിലെത്തിയ കണ്ണൂർ ഡി.സി.സി. ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂറിന് ഒ.ഐ.സി.സി. കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹോഷ്മളമായ സ്വീകരണം നൽകി. പരിപാടി ഒ.ഐ.സി.സി. ബഹ്റൈൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു.

ഒ.ഐ.സി.സി. കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് നിജിൽ രമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി ഷനീദ് ആലക്കാട്ട് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം, നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് ജേക്കബ് തോക്കുംതോട്, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ , ഐ.വൈ.സി ചെയർമാൻ നിസാർ കുന്നം കുളത്തിങ്ങൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നൗഷാദ് ബ്ലാതൂറിന് കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് സനീഷ് ഉപഹാരം നൽകി ആദരിച്ചു. ജില്ലാ കമ്മിറ്റി ട്രഷറർ കിഷോർ ചെമ്പിലോട്ട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - OICC Kannur District Committee Organizes Reception for Noushad Blathur in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.