മുഹമ്മദ് സയ്ദ് ഫസ്റ്റ് പ്രൈസ്, ഫാത്തിമ സലീം സെക്കന്റ് പ്രൈസ്, റെയ റസീൻ സെക്കന്റ് പ്രൈസ്, നാദാ ഫാത്തിമ തേർഡ് പ്രൈസ്
Posted On
date_range Updated On
date_range പടവിൻ പൊന്നോണത്തിലെ കേരള ഫാഷൻ ഷോ വിജയികളെ പ്രഖ്യാപിച്ചു
മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക സംഘടനയായ പടവ് കുടുംബവേദി സംഘടിപ്പിച്ച ‘പടവിൻ പൊന്നോണം 2026’ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന കേരള ഫാഷൻ ഷോയിലെ വിജയികളെ പ്രഖ്യാപിച്ചു. മത്സരത്തിൽ മുഹമ്മദ് സയ്യിദ് ഒന്നാം സമ്മാനം നേടി. ഫാത്തിമ സലീം, റയാ റസീൻ എന്നിവർ രണ്ടാം സമ്മാനം പങ്കിട്ടപ്പോൾ നാദാ ഫാത്തിമ മൂന്നാം സമ്മാനത്തിന് അർഹയായി. കേരളീയ പാരമ്പര്യം വിളിച്ചോതുന്ന വേഷവിധാനങ്ങളണിഞ്ഞ കുട്ടികളുടെ പങ്കാളിത്തം പരിപാടിക്ക് നിറപ്പകിട്ടേകി. ഷംന അബ്ദുൽ സലീം, ഹസ്ന പള്ളിക്കരിക്കത്ത്, അസ്ന സലീം എന്നിവർ വിധികർത്താക്കളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.