അൽ ഫുർഖാൻ സെൻ്ററിൽ സംഘടിപ്പിച്ച പരിപാടിയിൽ സലാഹുദ്ദീൻ അയ്യൂബി ചുഴലി സംസാരിക്കുന്നു

‘മടക്കയാത്രയും തീർക്കേണ്ട കടമകളും’ പ്രഭാഷണം സംഘടിപ്പിച്ചു

​മനാമ: അൽ ഫുർഖാൻ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ‘മടക്കയാത്രയും തീർക്കേണ്ട കടമകളും’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. 'മുഹമ്മദ് നബി: മാനവ മൂല്യങ്ങളുടെ നേർസാക്ഷ്യം' എന്ന ത്രൈമാസ കാമ്പയിന്റെ ഭാഗമായി അൽ ഫുർഖാൻ സെൻ്റർ ഹാളിൽ നടന്ന കുടുംബ സദസ്സിൽ പ്രമുഖ പ്രഭാഷകൻ സലാഹുദ്ദീൻ അയ്യൂബി ചുഴലി വിഷയാവതരണം നടത്തി.

ജീവിത യാത്രയിൽ ആവശ്യമായ പാഥേയം തയ്യാറാക്കുന്നതുപോലെ ശാശ്വതമായ പരലോക ജീവിതത്തിന് ആവശ്യമായ സൽകർമ്മങ്ങളാകുന്ന പാഥേയം തയ്യാറാക്കണമെന്ന് അദ്ദേഹം സദസ്സിനെ ഉദ്ബോധിപ്പിച്ചു. നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ ഹിഷാം കുഞ്ഞഹമ്മദ് സ്വാഗതം ആശംസിച്ചു. ബാസിൽ സ്വലാഹി ആശംസാ പ്രസംഗം നടത്തി. അബ്ദുൽ ബാസിത് നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - 'Journey of Return and Duties to Fulfill' Lecture Organised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.