മനാമ: ഹജ്ജ് തീർഥാടനം വിജയകരമായി നടത്താനുള്ള അവസരമൊരുക്കിയ സൗദി ഭരണകൂടത്തിന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ നന്ദി രേഖപ്പെടുത്തി. ഗുദൈബിയ പാലസിൽ വിവിധ അംബാസഡർമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും വ്യവസായികളെയും മാധ്യമ പ്രവർത്തകരെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനക്ഷേമം ഉറപ്പാക്കാൻ വിവിധ വികസന പദ്ധതികൾ രാജ്യത്ത് നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സമ്പദ്വ്യവസ്ഥക്ക് സ്വകാര്യ മേഖല നിർണായകമായ സംഭാവനയാണ് നൽകുന്നത്. വികസന രംഗങ്ങളിലും ഇവരുടെ പങ്കാളിത്തമുണ്ട്. വിവിധ മേഖലകളിൽ ബഹ്റൈനി ജനത മുന്നേറിയിട്ടുണ്ട്. അത് അവരുടെ നിശ്ചയ ദാർഢ്യത്തിെൻറയും കഠിനാധ്വാനത്തിെൻറയും കൂടി ഫലമാണ്. വികസന കാര്യങ്ങളിൽ മാധ്യമങ്ങൾ തികഞ്ഞ പിന്തുണയാണ് നൽകുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.